Chapter Title : ടോമിയുടെ മമ്മി കത്രീന 6 [Smitha]
"ആൻറ്റി എന്നെപ്പറ്റി അങ്ങനെയാണോ കരുതിയേക്കുന്നെ?"
അവൻ ചോദിച്ചു. അവന്റെ ശബ്ദത്തിലെ ഇടർച്ച അവൾ ശ്രദ്ധിച്ചു.
"ആൻറ്റി അറിയാതെ ആന്റ്റിയെ നോക്കീട്ടുണ്ട്..അതൊക്കെ ശരിയാ..എന്നാലും ഒരുമിച്ച് നടക്കുമ്പം എന്നെ സൂക്ഷിക്കണമെന്നൊക്കെ കേക്കുമ്പം..."
അവൻറെ വാക്കുകൾ മുറിഞ്ഞു.
"ആന്റ്റി ചുമ്മാ പറഞ്ഞതാടാ..."
അവൾ അവന്റെ തോളിൽ പിടിച്ചു.
പോക്കറ്റിലായിരുന്ന മൊബൈൽ ശബ്ദിക്കുന്നത് അവർ കേട്ടു.
കുഞ്ഞുമോൻ അവന്റെ മൊബൈൽ എടുത്തു.
"അയ്യോ ടോമിയാണല്ലോ!"
അവൻ പറഞ്ഞു.
"ടോമിയോ?"
കൊച്ചമ്മിണി ചോദിച്ചു.
"ഹാ ടോമി ..അതേ ..എന്നാടാ..?.ങ്ഹേ .!.നേരോ..?എന്റെ കർത്താവേ ..ഞാൻ ദാ എത്തീടാ..."
അവൻ തിടുക്കത്തിൽ മൊബൈൽ പോക്കറ്റിൽ വെച്ചു.
"എന്നാ കുഞ്ഞുമോനെ?"
കൊച്ചമ്മിണി ചോദിച്ചു.
********************
"രാജീവൻ ചേട്ടൻ!"
മുമ്പിലെ മാർബിൾ തറയുടെ തണുപ്പിൽ അനക്കമറ്റ് കിടക്കുന്ന ആളെക്കണ്ട് കത്രീന വിറയാർന്ന ശബ്ദത്തിൽ മന്ത്രിച്ചു.
അവിശ്വസനീയമായ ആ കാഴ്ചക്ക് മുമ്പിൽ എന്ത് ചെയ്യണമെന്നറിയാതെ അവൾ പകച്ചു.
എങ്കിലും അടുത്ത നിമിഷം അവൾ അയാളുടെ മുമ്പിൽ മുട്ടുകുത്തിയിരുന്നു.
പിന്നെ കൈത്തലങ്ങൾ അയാളുടെ നെഞ്ചോട് ചേർത്ത് പതിയെ അനക്കി.
"രാജീവൻ ചേട്ടാ!!"
അവൾ വിളിച്ചു.
എങ്കിലും അയാളിൽ നിന്ന് ഒരു തരത്തിലുമുള്ള പ്രതികരണവും അവൾക്ക് കാണാനായില്ല.
"ദൈവമേ!!"
അയാളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് അവൾ പരിഭ്രാന്തിയോടെ മന്ത്രിച്ചു.
"എന്താ ഇവിടെ ഇങ്ങനെ കിടക്കുന്നെ? എങ്ങനെ വന്നു ഇവിടെ...??"
അപ്പോഴാണ് ടോമി അവളുടെ മുമ്പിലെത്തിയത്.
"എന്താ മമ്മി ..? ആരാ ഇത് ...? അയ്യോ ഇത് ...!!"
പെട്ടെന്ന് അവനും അയാളുടെ മുമ്പിൽ കുനിഞ്ഞിരുന്നു.
"ഇതെന്താ പറ്റി മമ്മി ..അനക്കമില്ലല്ലോ...!"
പെട്ടെന്നവൻ പുറത്തേക്ക് പോയി. ഏതാനും നിമിഷങ്ങൾക്കുള്ളിൽ കൈയ്യിൽ ഒരു മഗ്ഗ് നിറയെ വെള്ളവുമായി വന്നു.
അതിനിടയിൽ അയാളുടെ ദേഹത്ത് പലയിടത്തും മുറിവുകൾ കത്രീന കണ്ടെത്തി. ക്ഷതമേറ്റതിന്റെ, ചതവ് പറ്റിയതിന്റെ പാടുകളും. ടോമി കൊണ്ടുവന്ന വെള്ളം അയാളുടെ മുഖത്തേക്കൊഴിച്ചു. കത്രീന അയാളെ കുലുക്കി വിളിച്ചുകൊണ്ടിരുന്നു.
അൽപ്പ സമയം കഴിഞ്ഞപ്പോൾ അയാളുടെ കൺപോളകൾ പതിയെ അനക്കം വെയ്ക്കുന്നത് അവർ കണ്ടു. ക്ഷീണത്തോടെ, ശക്തി വിഹീനനായി അയാൾ മുമ്പിലുള്ളവരെ നോക്കാൻ ശ്രമിച്ചു. അൽപ്പ നേരം അയാൾ അവരിരുവരെയും മാറി മാറി നോക്കി.
"ക ...കത്രീ ...കത്രീന..."
അയാൾ കത്രീനയുടെ മുഖത്ത്
💬 Comments
View all comments