0%

Chapter Title : ടോമിയുടെ മമ്മി കത്രീന 6 [Smitha]

Author : സ്മിത Read All Parts 3.9K

ഒരു പെൺകുട്ടി ഒരു കിടക്കയിൽ കിടന്നിരുന്നു. തറയിൽ അലക്ഷ്യമായി കിടന്ന വസ്ത്രഭാഗങ്ങളെടുത്ത് കത്രീന അവളുടെ ദേഹം പുതപ്പിച്ചു.

ദേഹം കുഴഞ്ഞ് ഗോപകുമാർ കത്രീനയുടെ തോളിൽ പിടിച്ചു.

"മോനെ ..ഗോപാ..."

കത്രീനയുടെ വിളികേട്ട് ഗോപകുമാർ അവളെ നോക്കി.

"പോയെടാ..നിന്റെ അനിയത്തി ...പോയി..."

അത് കേട്ട് ഗോപകുമാറിന്റെ കണ്ണുകൾ പുറത്തേക്ക് തുറിച്ചു വന്നു. അവന്റെ ദേഹം വിറപൂണ്ടു. യാന്ത്രികമായെന്നോണം അവൻ കിടക്കയിലെ മനുഷ്യരൂപത്തെ നോക്കി. മുഖത്തു നിറയെ മുറിപ്പാടുകൾ കട്ട പിടിച്ച ചോര...ചുണ്ടുകൾ കടിച്ചു മുറിച്ചിരിക്കുന്നു!

അപ്പോൾ ടോമിയങ്ങോട്ട് വന്നു.

കിടക്കയിലെ ആ രൂപം കാണാനുള്ള ശക്തിയില്ലാതെ അവൻ മുഖം മാറ്റി.

"ഈ കൊച്ച് പോയി ടോമി..."

കത്രീന ടോമിയോട് പറഞ്ഞു.

അപ്പോഴേക്കും വേച്ച് വേച്ച് അങ്ങോട്ടേക്ക് രാജീവനുമെത്തി.

ടോമിയ്ക്ക് കാര്യങ്ങളെല്ലാം വ്യക്തമായി.

അൽപ്പം മുമ്പ് യമുനയുടെയും റുഹാനയുടെയും കൂടെയുണ്ടായിരുന്നവർ ഈ മുറിയിലേക്കാണ് ഇടയ്ക്കിടെ വന്നുകൊണ്ടിരുന്നത്. അവർ മാത്രമല്ല ഇന്നലെയും ഇന്നും പല വി ഐ പികളും വന്നെന്നും അവർക്കെല്ലാം താൻ നല്ല വിരുന്നു കൊടുത്തെന്നും ആരിഫ് പറഞ്ഞത് ടോമിയോർത്തു. സിന്ധുവിന്റെ നെറ്റിയിൽ ഉമ്മ വെച്ചുകഴിഞ്ഞ് ഗോപകുമാർ എഴുന്നേറ്റു.

പുറത്തേക്ക് നടന്നു.

"നീയെങ്ങോട്ടാ?"

"ഇപ്പ വരാം,"

പുറത്ത് കടന്നതും ഗോപകുമാർ കതക് ഓടാമ്പലിട്ടു. ചുറ്റും നോക്കി. ഒരു മുറിയുടെ മൂലയിൽ പല വിധത്തിലുമുള്ള കൃഷിയായുധങ്ങൾ അവൻ കണ്ടു. അങ്ങോട്ട് ചെന്ന് ഓരോന്നായി എടുത്തു. കൂട്ടത്തിൽ വലിയ ഒരു ചുറ്റികയുണ്ടായിരുന്നു.

"പെർഫെക്റ്റ്!"

ചുറ്റിക കൈയ്യിലെടുത്ത് അവൻ കണ്ണുനീരിനിടയിൽ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

പിന്നെ ഹാളിലേക്ക് ചെന്നു.

ആരിഫ് അവിടെ നിന്ന് കക്ഷങ്ങൾക്കകത്ത് പെർഫ്യൂം പൂശുന്നത് അവൻ കണ്ടു.

"ദേഹത്ത് മൊത്തം പൂശ് ആരിഫേ..."

💬 Comments

View all comments