Chapter Title : ടോക്സിക് 3 [സാത്യകി]
ഒരു അരുവിയുടെ സൈഡിൽ ആണ് രാത്രി കഴിച്ചു കൂട്ടാൻ ഞങ്ങൾ തീരുമാനിച്ചത്.. രാത്രിയിൽ കാട്ടിൽ ഇരുട്ട് മാത്രം ആയിരുന്നില്ല പ്രശ്നം.. ഒടുക്കത്തെ തണുപ്പ് ആയിരുന്നു മെയിൻ വില്ലൻ.. തണുത്തു നമ്മൾ മരവിച്ചു പോകും.. അത് പോലെ തണുപ്പ്.. കിടക്കാൻ നേരം ഒരു പുതപ്പ് എവിടെ നിന്നെങ്കിലും പറന്നു വന്നിരുന്നു എങ്കിൽ എന്ന് ഞാൻ വെറുതെ ആഗ്രഹിച്ചു.. അവളെയും തണുപ്പ് വല്ലാതെ ബാധിക്കുന്നുണ്ട് എന്ന് എനിക്ക് മനസിലായി..
ഞങ്ങൾ മെല്ലെ ഒരു പാറയിൽ മെല്ലെ കിടന്നു.. അത്യാവശ്യം വലിയ പാറ ആണ്. കുറച്ചു നിരപ്പും ആണ്. വലിയ സുഖം ഒന്നും ഇല്ല, കിടക്കാം എന്ന് മാത്രം. വിലങ്ങു ഉള്ളത് കൊണ്ട് ദൂരെ കിടക്കാൻ ഞങ്ങൾക്ക് പറ്റില്ല. അത് കൊണ്ട് കുറച്ചു അടുത്താണ് ഞങ്ങൾ കിടന്നത്. എന്നാൽ ദേഹത്ത് തൊടുന്ന രീതിയിൽ അല്ല താനും..
ഈ ഭീകര തണുപ്പിൽ ആണേൽ കിടന്നിട്ട് ഉറക്കവും വരുന്നില്ല.. കുറെ നേരം മാനത്തോട്ട് നോക്കി നക്ഷത്രങ്ങളെ നോക്കി കിടന്നു നടുവ് വേദനിച്ചപ്പോ ഞാൻ ഒന്ന് ചെരിഞ്ഞു കിടന്നു.. അവൾ ഇങ്ങോട്ട് ചെരിഞ്ഞു കിടക്കുന്നുണ്ട്. അവളും ഉറങ്ങിയിട്ടില്ല.
'ഇങ്ങോട്ട് ചെരിഞ്ഞു വന്നാൽ നല്ല അടി വാങ്ങും നീ...'
അവൾ സ്വരം കടുപ്പിച്ചു പറഞ്ഞു..
'മലർന്നു കിടന്നിട്ട് പുറം വേദനിച്ചു..'
ഞാൻ എന്റെ അവസ്‌ഥ പറഞ്ഞു.
'മലർന്ന് തന്നെ അങ്ങോട്ട് കിടന്നാൽ മതി..'
അവൾ പറഞ്ഞു
'നീ ചെരിഞ്ഞല്ലേ കിടക്കുന്നത്..?
ഞാൻ അവളോട് ചോദിച്ചു
'ഞാനാണ് ആദ്യം ചെരിഞ്ഞു കിടന്നത്..'
അവൾ പറഞ്ഞു
'അതിന്..? നീ ആദ്യം ചെരിഞ്ഞു കിടന്നു എന്ന് വച്ചു എനിക്ക് ചെരിഞ്ഞു കിടന്നൂടെ..?
💬 Comments
View all comments