0%

Chapter Title : ടോക്സിക് 3 [സാത്യകി]

Author : സാത്യകി Read All Parts 184.1K

കണക്കിന് ആണ് ഇഴ ജന്തുകളുടെ കടി വാങ്ങാതെ ഇത്രയും ദൂരം വന്നത്. ഇനി വെളിച്ചം ഇല്ലാതെ എങ്ങനെ നടക്കും.. ഫോൺ ആണേൽ ഓൺ ആകുന്നില്ല. അത് ഡെഡ് ആയി.. വെള്ളത്തിൽ മണിക്കൂർ മുങ്ങി കിടന്നത് അല്ലേ...

ഹൂ....യ്..'

ഞാൻ ഇടയ്ക്ക് ഉറക്കെ വിളിച്ചു കൂവി.. ആരെങ്കിലും കൂവൽ കേട്ടാലോ എന്നോർത്ത് ആണ്.. പക്ഷെ തിരിച്ചു പ്രതികരണം ഒന്നും ഉണ്ടായില്ല.. ഞാൻ പിന്നെയും കൂവി കൊണ്ടിരുന്നു. ഒടുക്കം നല്ലത് പോലെ ഇരുട്ട് പരന്ന് കഴിഞ്ഞു. ഞാൻ കൂവൽ നിർത്തി.. ഇപ്പോൾ കാടിന്റെ നിശബ്ദത തന്നെ വല്ലാതെ പേടിപ്പിക്കുന്നുണ്ട്.. ഞാൻ കൂവൽ നിർത്തിയത് കൊണ്ടാവണം അവൾ അത് ഏറ്റെടുത്തു.. എന്റെ അത്ര ഒച്ചത്തിൽ അല്ലെങ്കിലും അവളും കൂവാൻ തുടങ്ങി..

'രാത്രി ആയി.. ഇനി കൂവണ്ട.. വല്ല സിംഹവും ആണ് കൂവൽ കേൾക്കുന്നത് എങ്കിൽ തീർന്നു..'

ഞാൻ പറഞ്ഞു

'സിംഹം...? ഇവിടുത്തെ കാട്ടിൽ സിംഹം ഇല്ല..'

ഞാൻ പറഞ്ഞത് അവൾ 100% ലിറ്ററിസിയിൽ എടുത്തെന്നു തോന്നി. അപ്പോൾ തിരിച്ചു ഞാനും അത് പോലെ പറഞ്ഞു

'ആര് പറഞ്ഞു ഇല്ലെന്ന്..? ട്രിവാൻഡ്രം സൂവിൽ ഉണ്ട്..'

ഞാൻ ഒരു ഫലിതം അങ്ങ് പിടച്ചു.

'ഇഡിയറ്റ്..'

എനിക്ക് കേൾക്കാവുന്ന ഒച്ചയിൽ അവൾ പിറുപിറുത്തു.. ഞാൻ തമാശ പറഞ്ഞത് ആണെന്ന് ഈ പൊട്ടിക്ക് മനസിലായില്ല.. എന്തായാലും പിന്നെ ഞങ്ങൾ രണ്ടും കൂവാൻ പോയില്ല..

രാത്രിയിൽ നടക്കണ്ട എന്നായിരുന്നു ഞങ്ങൾ രണ്ട് പേരുടെയും തീരുമാനം. ആദ്യമായ് ഞങ്ങൾ രണ്ടും ഒരു കാര്യത്തിൽ ഒറ്റ തീരുമാനം പറഞ്ഞു. അതിന് പിന്നിൽ ഈ നശിച്ച കാടിനോടുള്ള പേടി തന്നെ ആയിരുന്നു കാരണം..

💬 Comments

View all comments