0%

Chapter Title : ടോക്സിക് 3 [സാത്യകി]

Author : സാത്യകി Read All Parts 184.1K

പേര് പറയും എന്നാണ് ഞാൻ കരുതിയത്. പക്ഷെ അവൾ പേര് പറഞ്ഞില്ല

'ഇഡിയറ്റ്.. അതാണ് നിനക്ക് ചേരുന്നത്..'

കണ്ണടച്ചു കൊണ്ട് എന്നെ കളിയാക്കി അവൾ പറഞ്ഞു

'ഹലോ.. ഞാൻ എന്റെ പേര് പറഞ്ഞു. അത് വിളിക്കാമെന്ന് ഉണ്ടെങ്കിൽ വിളിക്ക്. സ്വന്തം പേര് പറയാൻ നാണക്കേട് ആണേൽ പറയണ്ട..'

ഞാൻ ഒരു നമ്പർ ഇറക്കി നോക്കി

'ഇഡിയറ്റ് എന്ന് വിളിക്കുമ്പോ ആണ് ഞാൻ കൂടുതൽ comfortable.. അങ്ങനെ വിളിച്ചാൽ പോരേ..?

അവൾ ചോദിച്ചു

'വേണ്ട. എന്റെ പേര് വിളിച്ചാൽ മതി.. അല്ലെങ്കിൽ ഒന്നും വിളിക്കണ്ട..'

ഞാൻ പറഞ്ഞു

'ഞാൻ ഇഡിയറ്റ് എന്നെ വിളിക്കൂ..'

കണ്ണ് തുറന്നു അവൾ പറഞ്ഞു. അപ്പോൾ അവളുടെ മുഖത്ത് ഒരു ചെറിയ ചിരി ഉണ്ടായിരുന്നു. ഈ സാധനം ഒന്ന് ചിരിച്ചു ഇപ്പോളാണ് കാണുന്നത്. പക്ഷെ അത് എന്നെ ഊക്കി ഉള്ള ചിരി ആയത് കൊണ്ട് എനിക്ക് വലിയ ഭംഗി ഒന്നും തോന്നിയില്ല. എന്നെ ഊക്കുന്ന കൊണ്ട് എനിക്കൊരു ദേഷ്യവും തോന്നി..

'റസ്റ്റ്‌ എടുത്തു കഴിഞ്ഞില്ലേ..? പോകാം ഇഡിയറ്റ്...?

അവൾ എഴുന്നേൽക്കാൻ തുനിഞ്ഞു കൊണ്ട് എന്നോട് ചോദിച്ചു

എനിക്ക് ചൊറിഞ്ഞു വന്നെങ്കിലും ഞാൻ പിന്നെ ഒന്നും പറഞ്ഞില്ല. വായിൽ നിന്ന് ചിലപ്പോൾ അവരാതം വല്ലതും വന്നു പോകും. അത് കൊണ്ട് ഞാൻ കുറച്ചു നേരത്തേക്ക് സൈലന്റ് ആയി. ഞങ്ങൾ റോഡ് തപ്പി ഉള്ള നടപ്പ് തുടർന്നു..

പതിയെ വെയിൽ മറയാൻ തുടങ്ങി. രാത്രി ആകുന്നതിനു മുമ്പ് തന്നെ കാട്ടിൽ ഇരുട്ട് പടർന്നത് പോലെ എനിക്ക് തോന്നി.. ഇപ്പോൾ കാട് കുറേ കൂടി പേടിപ്പിക്കുന്നത് ആണ്. ഒരു

💬 Comments

View all comments