0%

Chapter Title : ടോക്സിക് 3 [സാത്യകി]

Author : സാത്യകി Read All Parts 183.8K

ഇത് വരെ കാട് വിട്ടു വെളിയിൽ വരാൻ പറ്റിയില്ല.. ആ മോതിരം കയ്യിൽ ഉണ്ടായിരുന്നേൽ ഇത്രയും ക്ഷീണം ഉണ്ടാവില്ലായിരുന്നു.. കുറേ കൂടി വേഗത്തിൽ ഓടുകയും ചെയ്യാമായിരുന്നു.. സുനി ആ മോതിരം ഇട്ടു ഇപ്പോൾ എന്ത് ചെയ്യുക ആണോ..? ഞാൻ വെള്ളത്തിൽ മിസ്സിംഗ്‌ ആയത് അവൻ അറിഞ്ഞു കാണുമോ..? ജോർജ് സാർ പറഞ്ഞിട്ടുണ്ടാകും.. പാവം.. അവൻ എന്നെ ഓർത്ത് വിഷമിക്കുകയാകും.. ഞാൻ അവനെ ഓർത്തു

വിശ്രമത്തിന്റെ സമയം ആയത് കൊണ്ട് ഞങ്ങൾ കുറച്ചധികം നേരം ഒന്നും അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചിരുന്നില്ല. അവൾ ആണെങ്കിൽ കണ്ണടച്ചു ഇരിക്കുന്നു.. ഉറങ്ങുക അല്ല.. ആളിപ്പോ കുറച്ചു കൂൾ ആണ്.. ഒന്ന് സൗഹൃദത്തിൽ സംസാരിച്ചു നോക്കാം..

'നിന്റെ ശരിക്കുള്ള പേരെന്താ..?

ഞാൻ അവളോട് ചോദിച്ചു. അവൾ കണ്ണും തുറന്നില്ല.. മറുപടിയും പറഞ്ഞില്ല. പക്ഷെ അവൾ കേൾക്കുന്നുണ്ട്

'ഇനിയും കുറച്ചു ദൂരം കൂടെ നടക്കണം. അതിനിടയിൽ -നീ, എടി - എന്നൊക്കെ വിളിക്കുന്നതിലും നല്ലത് അല്ലേ പേര് വിളിക്കുന്നത്..?

ഞാൻ വീണ്ടും ചോദിച്ചു

'സീതാമഹാലക്ഷ്മി..'

അവൾ കണ്ണ് തുറക്കാതെ തന്നെ പറഞ്ഞു.. എന്നെ കളിയാക്കിയത് ആണ്..

'ശരിക്കുള്ള പേരാണ് ചോദിച്ചത്.. വേറെ ആളുകളുടെ അടിച്ചു മാറ്റിയ പേരല്ല..'

ഞാൻ പറഞ്ഞു

'വിളിക്കാൻ ഒരു പേര് കിട്ടിയാൽ പോരെ. അത് ഒർജിനൽ ആകണം എന്ന് നിർബന്ധം ഉണ്ടോ..?

അവൾ ചോദിച്ചു..

'എന്റെ പേര് ബലറാം എന്നാണ്.. ബാലു എന്ന് വിളിക്കും.. ചിലർ റാം എന്നും വിളിക്കും.. നീ എന്താണോ comfortable അത് വിളിച്ചോളൂ..'

സൗഹൃദത്തിന്റെ സ്വരത്തിൽ ഞാൻ പറഞ്ഞു. ഞാൻ എന്റെ പേര് പറയുമ്പോ അവൾ തിരിച്ചു

💬 Comments

View all comments