0%

Chapter Title : ടോക്സിക് 3 [സാത്യകി]

Author : സാത്യകി Read All Parts 183.8K

സാക്ഷി ആണല്ലോ..'

അവൾ എന്നെ നോക്കി പറഞ്ഞു

ശവം.. ഇവൾ എന്നെയും കൊണ്ടേ പോകൂ എന്നാണ് തോന്നുന്നത്..

'ആ തീരുമാനം മാറ്റിക്കോ.. ഇല്ലേൽ നിന്നേ കഴുത്തു ഞെരിച്ചു ഇവിടെ എവിടെ എങ്കിലും ഇടും.. ആരും കണ്ടു പിടിക്കാനും പോണില്ല..'

ഞാൻ ഒരു തമാശക്ക് അവളെ പേടിപ്പിച്ചു

'നിന്നേ പോലെ ഒരു പൊട്ടന് എന്തായാലും എന്നെ കൊല്ലാൻ പറ്റില്ല..'

അവൾ കോൺഫിഡൻസിൽ പറഞ്ഞു. ജൂഡോയോ കരാട്ടെയോ അങ്ങനെ എന്തോ ഇവൾ പഠിച്ചിട്ടുണ്ട്. അതിന്റെ കോൺഫിഡൻസ് ആണ്..

ഇനി എന്തായാലും ഇവളോട് കുറച്ചു മയത്തിൽ സംസാരിക്കാം എന്ന് ഞാൻ കരുതി. ഇവളെ പേടിച്ചിട്ട് ഒന്നുമല്ല. എന്നാലും നമ്മൾ മയങ്ങി കിടക്കുമ്പോ വല്ലോം വല്ല കല്ലും കൊണ്ട് തലയ്ക്കിട്ട് കീച്ചിയാലോ..? ഒന്നും പറയാൻ പറ്റില്ല.. അത് കൊണ്ട് കുറച്ചു സോഫ്റ്റ്‌ ആയിട്ട് പെരുമാറാം..

'ദാ വെള്ളം.. എന്തായാലും എന്റെ റൂട്ട് വരുമ്പോൾ കലക്ക വെള്ളം ഒന്നും കുടിക്കേണ്ടി വരില്ല..'

ഒരു ചെറിയ അരുവിയുടെ മുന്നിൽ എത്തിയപ്പോ അവൾ എന്നോടായി പറഞ്ഞു..

നല്ല തെളിഞ്ഞ വെള്ളം. നല്ല തണുപ്പും ഉണ്ട്.. ഞങ്ങൾ രണ്ടും ഒരുമിച്ച് കുനിഞ്ഞു രണ്ട് കൈ കൊണ്ടും കുമ്പിൾ പോലെ വെള്ളം എടുത്തു കുടിച്ചു. വിലങ്ങു ഉള്ളത് കൊണ്ട് എന്നോട് ചേർന്നു നിന്നാണ് അവൾ വെള്ളം കുടിച്ചത്..

വെള്ളം കുടിച്ചു വയറിനു ഒരു ആശ്വാസം കിട്ടിയപ്പോൾ ഞാൻ മെല്ലെ ഒരു പാറയിലേക്ക് കിടന്നു. അടുത്ത് തന്നെ മറ്റൊരു പാറയിൽ ചാരി അവളും ഇരുന്നു.. വെയിലിനു ഒരു മങ്ങിച്ച വന്നിട്ടുണ്ട്. ഉച്ച കഴിഞ്ഞിരിക്കണം.. രാവിലെ തൊട്ട് മണിക്കൂറുകൾ ആയി നടക്കാൻ തുടങ്ങിയിട്ട്.

💬 Comments

View all comments