Chapter Title : ടോക്സിക് 3 [സാത്യകി]
നിഗമനങ്ങൾ മനസ്സിൽ ഉണ്ടാക്കി കൊണ്ടിരുന്നു. പക്ഷെ അവളുടെ മൊത്തത്തിൽ ഉള്ള ലുക്ക് കണ്ടിട്ട് ഒരു മലയാളി ലുക്ക് ഇല്ല. ഇവൾ നല്ലത് പോലെ മലയാളം സംസാരിക്കുന്നുണ്ട് എങ്കിലും കേൾക്കുമ്പോ ഒരു മലയാളി സംസാരിക്കുന്നത് അല്ല എന്ന് ഇടയ്ക്ക് തോന്നും..
'പുഴയുടെ സൈഡ് ചേർന്നു പോയാൽ വെള്ളം എങ്കിലും കുടിക്കാമായിരുന്നു..'
എന്റെ ഐഡിയയിലെ ഒരു മികച്ച പോയിന്റ് ഞാൻ ഉയർത്തി കാണിച്ചു.
'ആ കലങ്ങിയ വെള്ളമോ..?
അവൾ തിരിച്ചു ചോദിച്ചു
'ദാഹിച്ചു തൊണ്ട വരളുമ്പോ ഏത് വെള്ളം വേണമെങ്കിലും കുടിച്ചു പോകും..'
ഞാൻ പറഞ്ഞു..
അവൾ അധികം സംസാരിക്കാറില്ല എങ്കിലും എന്തെങ്കിലും ഒന്ന് സംസാരിച്ചാൽ അത് ഞാനുമായി തർക്കിക്കാൻ ആയിരിക്കും. മുന്നോട്ടു നടക്കുന്നത് തൊട്ട് വിശ്രമിക്കാൻ ഇരിക്കുന്നതിൽ വരെ ഞങ്ങൾക്ക് പല അഭിപ്രായം ആയിരുന്നു. ഒരിടം കാണുമ്പോൾ അവിടെ റസ്റ്റ് എടുക്കാമെന്ന് പറയുമ്പോ അവൾ പറയും നടക്കാൻ. അവൾ ക്ഷീണിച്ചു ഇരിക്കാൻ പോകുമ്പോ ഞാനും തിരിച്ചു പണി കൊടുക്കും.. ഈ വിലങ്ങു ഇല്ലാരുന്നേൽ ഇവളെ ഇവളുടെ വഴിക്ക് വിടാമായിരുന്നു..
'നമ്മൾ റോഡിൽ ചെന്നു കഴിഞ്ഞു എന്താ പ്ലാൻ..? ഈ വിലങ്ങുമായി ആരെങ്കിലും നമ്മളെ കണ്ടാൽ പോലീസിൽ വിളിക്കും.. നീ പിന്നെയും ജോർജ് സാറിന്റെ അടുത്ത് പെടും..'
ഞാൻ അവളുടെ ഉദ്ദേശം അറിയാൻ വേണ്ടി ചോദിച്ചു
'ഞാൻ ഒറ്റയ്ക്കല്ല.. നീയും പെടും. എന്റെ പേരിൽ എന്തായാലും കൊലപാതകം ഒന്നും വരില്ല..'
അവൾ പറഞ്ഞു
'എന്റെ പേരിലും വരില്ല.. ജോർജ് സാർ എനിക്ക് വേണ്ടപ്പെട്ട ആളാണ്.. പിന്നെ എനിക്കെതിരെ തെളിവ് ഒന്നുമില്ല..'
ഞാൻ പറഞ്ഞു
'തെളിവ് ഇല്ലെന്ന് ആര് പറഞ്ഞു.. ഞാൻ
💬 Comments
View all comments