0%

Chapter Title : ടോക്സിക് 3 [സാത്യകി]

Author : സാത്യകി Read All Parts 190.4K

ഉള്ളത് കൊണ്ട് രണ്ട് ദിവസം പല്ല് തേപ്പും കുളിയും ഒന്നും മര്യാദക്ക് ഇല്ലാതെ അവളോട് തോൾ ചേർന്ന് നടക്കുന്നത്.. രാവിലെ അവളെന്നോട് സംസാരിച്ചു എങ്കിലും ഞാൻ അധികം മിണ്ടാൻ പോയില്ല.. അരുവിയിലെ വെള്ളത്തിൽ വായും മുഖവും കഴുകി ദേഹം ഒക്കെ ഒന്ന് നനച്ചു ഉഷാറായപ്പോ ആണ് ഞാൻ തിരിച്ചു മിണ്ടിയത്.. പക്ഷെ അവളെ കണ്ടിട്ട് കുളിക്കാതെ ഇരിക്കുന്ന ഒരു അവലക്ഷണം ലുക്കും തോന്നുന്നില്ല. ഈ ഫുണ്ട മനുഷ്യസ്ത്രീ ഒന്നുമല്ലേ.. എനിക്ക് ചെറിയൊരു സംശയം തോന്നി..

രാവിലെ നടപ്പ് തുടങ്ങി കുറച്ചു ദൂരം ചെന്നപ്പോ ആണ് എനിക്ക് ചെറിയൊരു ശങ്ക.. വേറൊന്നും അല്ല മൂത്രശങ്ക.. കുറേ നേരം പിടിച്ചു വച്ചു നടന്നു എങ്കിലും പിന്നെ എനിക്ക് അത് നല്ല ബുദ്ധിമുട്ട് ആയി തുടങ്ങി. നടക്കുന്നത് കൂടെ ആകുമ്പോൾ മൊത്തത്തിൽ പ്രയാസമാണ്.. ഒടുക്കം പിടിച്ചു വയ്ക്കാൻ പറ്റാത്ത അവസ്‌ഥ എത്തിയപ്പോ ഞാൻ അവളോട് കാര്യം നൈസ് ആയി സൂചിപ്പിച്ചു

'എനിക്ക്.. എനിക്കെ... ഒന്ന് ഒന്നിന് പോണമായിരുന്നു..'

Lp സ്കൂളിലെ കുട്ടികൾ ടീച്ചറോട് ചോദിക്കുന്നത് പോലെ ഉണ്ടായിരുന്നു.. കയ്യിൽ വിലങ്ങു ഉള്ളോണ്ട് ഉള്ളൊരു ഗതികേട് നോക്കണേ..

'എന്താ..?

അവൾക്ക് അത് മനസിലായില്ല എന്ന് തോന്നുന്നു

'യൂറിൻ.. യൂറിൻ..'

ഞാൻ പറഞ്ഞു

'അതെന്തിനാ എന്നോട് ചോദിക്കുന്നെ..?

അവളുടെ മുഖം ആകെ വല്ലാതായി. ഞാൻ എന്തോ വൃത്തികേട് ചോദിച്ചത് പോലെ..

'പിന്നെ നീ വരാതെ ഞാൻ ഒറ്റയ്ക്കു പോകുമോ..?

കൈ ഉയർത്തി വിലങ്ങു കാണിച്ചു ഞാൻ ചോദിച്ചു

'ഇപ്പോൾ പറ്റില്ല.. പിടിച്ചു വയ്ക്ക്..'

അവൾ എന്നോട് ആവശ്യപ്പെട്ടു

'ഇനി പറ്റില്ല.. ഞാൻ കുറെ നേരമായി

💬 Comments

View all comments