Chapter Title : ടോക്സിക് 3 [സാത്യകി]
പിടിച്ചു വയ്ക്കുന്നു..'
ഞാൻ പറഞ്ഞു
'എന്തൊരു ശല്യമാണ്.. നിന്നോട് അപ്പോളേ പറഞ്ഞത് അല്ലേ വെള്ളം കൂടുതൽ കുടിക്കരുത് എന്ന്..'
ഓ.. ഇവൾ അത് ഉദ്ദേശിച്ചു ആയിരുന്നോ ആ പറഞ്ഞത്.. അതെനിക്ക് അപ്പോൾ മനസിലായില്ലായിരുന്നു
'എന്തായാലും എനിക്കിനി ഒരടി മുന്നോട്ടു വയ്ക്കാൻ വയ്യ..'
ഞാൻ തീർച്ചപ്പെടുത്തി..
'അങ്ങോട്ട് എങ്ങാനും നീങ്ങി നിന്ന് ഒഴിക്ക്.. പെട്ടന്ന് വേണം..'
ഒരു മരത്തിന്റെ വശത്ത് ചേർന്ന് അവൾ നിന്നു. ഞാൻ മരത്തിന്റെ അപ്പുറെ വശത്തേക്ക് നീങ്ങി നിന്നു. അവൾ അടുത്ത് ആണെങ്കിലും ഒരു ഭിത്തി പോലെ മരം ചെറുതായ് ഞങ്ങൾക്ക് ഇടയിൽ ഉണ്ട്.. ഞാൻ മൂത്രം ഒഴിക്കാനായി സിപ് ഊരാൻ ഒരു ശ്രമം നടത്തി.. പാന്റ് ന്റെ അകത്തേക്ക് സിപ് കയറി ഇരിക്കുന്നത് കൊണ്ട് ഞാൻ വിരൽ കൊണ്ട് ശ്രമിച്ചിട്ട് സിപ് ഊരി വന്നില്ല.. എന്റെ പഴയ ഓർമയിൽ ഞാൻ വിലങ്ങുള്ള കൈ പാന്റിൽ പിടിച്ചു സിപ് താഴേക്ക് ഊരി.. പക്ഷെ അതൊരു അബദ്ധം ആയിരുന്നു. കാരണം എന്റെ കൈ വലിച്ച കൂട്ടത്തിൽ അവളുടെ കൈ കൂടി എന്റെ പാന്റിലേക്ക് വന്നു. അനാവശ്യ സ്പർശം ഒന്നും ഉണ്ടായില്ല എങ്കിൽ കൂടി പെട്ടന്ന് ഞാൻ കൈ അങ്ങോട്ട് കൊണ്ട് പോയപ്പോ അവളെന്തോ പന്തികേട് മണത്തു
ഏതോ കൂടിയ ഹിന്ദി തെറിയോട് കൂടി അവളെന്നെ തള്ളി. പെട്ടന്ന് നില തെറ്റി ഞാൻ താഴേക്ക് ഉരുണ്ട്. എന്റെ കൂടെ അവളും.. മലക്കം മറിഞ്ഞു മറിഞ്ഞു ഞങ്ങൾ കുറച്ചു ദൂരം താഴേക്ക് ഉരുണ്ടു. മണ്ണും ചപ്പും ആയത് കൊണ്ട് ദേഹത്ത് അങ്ങനെ മുറിവ് ഒന്നും ഉണ്ടായില്ല..
ഉരുളിച്ച നിന്നപ്പോൾ
💬 Comments
View all comments