Chapter Title : ടോക്സിക് 3 [സാത്യകി]
അരികിലായ് തന്നെ കിടന്നു.. ഞാൻ അവളുടെ അടുത്ത് ഇരുന്നു അവളുടെ തോളിൽ പതിയെ ചൂട് പിടിപ്പിച്ചു കൊണ്ടിരുന്നു..
'നീയും കിടക്ക്..'
അവൾ പറഞ്ഞു
'ഞാൻ കിടന്നോളാം..'
ഞാൻ പറഞ്ഞു
'പ്ലീസ്.. കിടക്ക്.. എനിക്ക് തണുക്കുന്നു പിന്നേം..'
അവൾ ഉറക്കച്ചടവോടെ പറഞ്ഞു..
ഞാൻ അവൾക്ക് സമീപം തന്നെ കിടന്നു.. ദേഹം അധികം ചേർന്നിട്ടില്ല. അവൾ ഒരു വശത്തേക്ക് ചെരിഞ്ഞാണ് കിടക്കുന്നത്. ഞാൻ അവൾക്ക് പിന്നിലായി അതേ വശത്തേക്ക് തന്നെ ചെരിഞ്ഞു കിടന്നു. അവൾ അവളുടെ ഒരു കൈ പിന്നിലേക്ക് കൊണ്ടു വന്നു എന്റെ കയ്യിൽ പിടിച്ചു. എന്നിട്ട് എന്റെ കൈ നേരെ അവളുടെ വയറ്റിലേക്ക് വെപ്പിച്ചു.. ആൾക്ക് നല്ലത് പോലെ തണുക്കുന്നുണ്ട്.. ഞാൻ വയറിലൂടെ ഇട്ട കൈ കൂടുതൽ ദൃഢമാക്കി അവളെ ചേർത്ത് പിടിച്ചു..
എന്റെ ശരീരത്തിലെ ചൂട് വീണ്ടും അവൾക്ക് അനുഭവപ്പെടാൻ തുടങ്ങി. ഞാൻ അല്പം കൂടി അവളോട് ചേർന്നു കിടന്നു.. അവൾ വീണ്ടും പിറകിലേക്ക് നീങ്ങി എന്നോട് ശരിക്കും ഒട്ടി എന്നത് പോലെ ചേർന്നു കിടന്നു. ഇപ്പോൾ ഞങ്ങളുടെ ശരീരം നല്ലത് പോലെ ചേർന്നാണ് കിടക്കുന്നത്. ഞാൻ ആണേൽ അരയ്ക്ക് മേലേക്ക് നഗ്നനും..
എന്നോട് ചേർന്നു കിടക്കുന്ന കൂട്ടത്തിൽ അവൾ അവളുടെ ഇടുപ്പ് ഒരല്പം ഉയർത്തി എന്റെ ദേഹത്തേക്ക് കുത്തി ഇറക്കുന്ന പോലെ തള്ളി.. അവളത് മനഃപൂർവം ചെയ്തത് അല്ല. തണുപ്പ് കാലുകളിൽ അടിച്ചപ്പോ തനിയെ ചെയ്തു പോകുന്നത് ആണ്. ഞാൻ എന്റെ കാലുകൾ കൊണ്ടു അവളുടെ കാലുകളെ ആവരണം ചെയ്തു. അത് പോലെ എന്റെ ഒരു കൈ അവളുടെ തോളിലൂടെ പോയി അവളുടെ കൈകളിൽ
💬 Comments
View all comments