Chapter Title : ടോക്സിക് 3 [സാത്യകി]
അവൾ കൈ നീട്ടി എന്നെ വിളിച്ചു..
ഞാൻ അവളുടെ അടുത്ത് ചെന്നിരുന്നു.. അവൾ ദേഹം എന്നോട് ഒട്ടി ഇരുന്നു.. കഴിഞ്ഞ രാത്രി ഒന്ന് ചെരിഞ്ഞു കിടന്നതിന് എന്നെ ചീത്ത പറഞ്ഞവൾ ആണ്. ഇപ്പോൾ എന്റെ ദേഹത്തെ തൊട്ടുരുമ്മി എന്റെ ചൂട് പങ്കിടുന്നു.. അവളത് ചെയ്തത് എന്നോടുള്ള ഇഷ്ടം കൊണ്ടൊന്നുമല്ല എന്നെനിക്ക് അറിയാം. ഈ സാഹചര്യത്തിൽ ബുദ്ധിപരമായി ചെയ്യേണ്ട കാര്യം ഒന്ന് മാത്രമാണ് അത്.. പരസ്പരം ഉള്ള ചൂട് പങ്കിടുന്നത്. അവളുടെ ദേഹത്തിന്റെ ചൂട് എനിക്കും ചെറുതായ് കിട്ടുന്നുണ്ട്..
ഞാൻ കൈ മെല്ലെ അവളുടെ തോളിലൂടെ ഇട്ടു അവളെ എന്നോട് ചേർത്ത് പിടിച്ചു.. ഇപ്പോൾ കുറച്ചു കൂടി ചൂട് എന്റെ ദേഹത്ത് കിട്ടുന്നുണ്ട്.. ചെറിയൊരു ആശ്വാസം..
'എന്റെ പനി വാങ്ങാനാണോ..?
അവൾ എന്നോട് ചോദിച്ചു
'നിനക്ക് ഇപ്പോൾ കുറച്ചു ചൂട് കിട്ടുന്നില്ലേ..?
ഞാൻ അവളോട് ചോദിച്ചു..
'മ്മ്.. നിനക്കോ..?
അവൾ എന്നോട് തിരിച്ചു ചോദിച്ചു
'ഹ്മ്.. എനിക്കും..'
ഞാൻ മെല്ലെ വിറച്ചു കൊണ്ടു പറഞ്ഞു.. അവളോട് ഒട്ടി ഇരിക്കുന്ന കൊണ്ടു അവൾക്ക് എന്റെ ദേഹം വിറയ്ക്കുന്നത് അറിയാൻ കഴിയും.. എനിക്ക് അവളുടെയും
അവൾ മെല്ലെ ഒരു കൈ എടുത്തു എന്റെ വയറിലൂടെ എന്നെ ചുറ്റിപ്പിടിച്ചു.. ഞാൻ അവളെ ചേർത്ത് പിടിച്ചത് പോലെ തന്നെ.. ഇപ്പോൾ എനിക്ക് കുറച്ചു കൂടി ഊഷ്മളത അനുഭവപ്പെടുന്നുണ്ട്.. പരസ്പരം ചേർത്ത് പിടിച്ചു ഇരുന്ന് കൊണ്ട് ഞങ്ങൾ തണുപ്പിനെ അടക്കി..
ആ ഇരുപ്പിൽ അവൾ പതിയെ ഉറങ്ങാൻ തുടങ്ങി വീണ്ടും. ആൾ മെല്ലെ ഉറങ്ങി തൂങ്ങാൻ തുടങ്ങിയപ്പോൾ ഞാൻ അവളോട് കിടന്നോളാൻ പറഞ്ഞു.. അവൾ എന്റെ
💬 Comments
View all comments