0%

Chapter Title : ടോക്സിക് 3 [സാത്യകി]

Author : സാത്യകി Read All Parts 194.9K

അവൾ പറഞ്ഞു

'നിന്നേ പക്ഷെ കുളിക്കാത്ത രീതിയിൽ ഉള്ള സ്മെല് ഒന്നുമില്ല..'

ഞാൻ പതിയെ അവളോട് ചേർന്നു ഇരുന്നു അവളെ മണക്കുന്ന രീതിയിൽ പറഞ്ഞു..

'നിനക്കും എന്നാല് പനി പിടിച്ചിട്ടുണ്ട്. എന്നെ പോലെ നിനക്കും മണം അറിയാൻ പറ്റുന്നില്ലല്ലോ..'

അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു

'അപ്പോൾ മണം അറിയാൻ കഴിയുന്നില്ലേ..? എന്നാൽ ഇത് പുതച്ചേ പറ്റൂ..'

ഞാൻ ബലമായി അവളുടെ തോൾ വഴി എന്റെ ഷർട്ട് പുതപ്പിച്ചു..

പനി കാരണം അവൾ വീണ്ടും പെട്ടന്ന് ഉറക്കത്തിലേക്ക് വഴുതി വീണു. ഒരു സ്നേഹം കൊണ്ടു ഷർട്ട് ഊരി കൊടുത്തു എങ്കിലും കൊടുത്തു കഴിഞ്ഞിട്ട് ആണ് അതിന്റെ പ്രത്യാഘാതം ഞാൻ മനസിലാക്കിയത്. അവൾ എന്നെ വെറുതെ വാൺ ചെയ്തത് അല്ല. ഒടുക്കത്തെ തണുപ്പ് ആയിരുന്നു.. ഷർട്ട് ഇല്ലാത്ത എന്റെ മേനിയെ ആ തണുപ്പ് വല്ലാതെ വേദനിപ്പിക്കാൻ തുടങ്ങി..

രാത്രി പകുതി ആയി ഉറക്കം മെല്ലെ ഒന്ന് വിട്ടുണർന്ന് കണ്ണ് തുറന്ന അവൾ കാണുന്നത്.. മുന്നിൽ ചുരുണ്ട് കൂടി ദേഹത്ത് കൈ കൊണ്ടു തിരുമ്മി കിടുകിടാ വിറച്ചു ഇരിക്കുന്ന എന്നെയാണ്.. ഷർട്ട് പുതച്ചിട്ട് ഉണ്ടെങ്കിലും അവളും വിറയ്ക്കുന്നുണ്ട്..

'ടാ...'

അവളെന്നെ മെല്ലെ വിളിച്ചു.. ഉറങ്ങാൻ കഴിയാതെ ഒരു അവസ്‌ഥയിൽ ആയിരുന്നു ഞാൻ.. ഞാൻ വിളി കേട്ടു

'ഷർട്ട് ഇന്നാ.. വെറുതെ തണുപ്പ് അടിച്ചു നീ കൂടെ പനി വാങ്ങേണ്ട..'

'മര്യാദക്ക് അത് പുതച്ചോ.. എനിക്ക് ഈ തണുപ്പ് അഡ്ജസ്റ്റ് ചെയ്യാം..'

പല്ല് കിടുകിടാ ഇടിപ്പിക്കുന്ന തണുപ്പിനെ നിസാരവൽക്കരിച്ചു ഞാൻ പറഞ്ഞു.. അവളെത്ര നിർബന്ധിച്ചിട്ടും ഞാൻ ഷർട്ട് വാങ്ങിയില്ല..

'എന്നാൽ ഇങ്ങോട്ട് വാ..'

💬 Comments

View all comments