0%

Chapter Title : ടോക്സിക് 3 [സാത്യകി]

Author : സാത്യകി Read All Parts 194.7K

വഴി എനിക്ക് മുന്നിൽ ഇല്ല. നല്ലൊരു ഉറക്കം കിട്ടിയാൽ ഒരുപക്ഷെ അവളുടെ പനി ഒന്ന് കുറഞ്ഞേക്കും..

പനി കൂടി ആയതോടെ രാത്രി അവൾക്ക് തീരെ സഹിക്കാൻ പറ്റാതെ ആയിരുന്നു. മഞ്ഞ് കാരണമുള്ള കൊടും തണുപ്പ് ആണ് ഏറ്റവും സഹിക്കാൻ പറ്റാതെ തോന്നിയത്.. തണുപ്പ് അടിച്ചിട്ട് അവൾ കിടന്ന് കിടുകിടാ വിറയ്ക്കാൻ തുടങ്ങി. ഞാൻ അവളുടെ അടുത്ത് ചെന്നു അവളുടെ ഉള്ളം കാലിൽ തിരുമ്മി.. തിരുമ്മി തിരുമ്മി ഞാൻ അവളെ പതിയെ ചൂട് പിടിപ്പിച്ചു കൊണ്ടിരുന്നു. പക്ഷെ ദേഹത്തു മൊട്ടുസൂചി കയറ്റിയത് പോലെ കുത്തിക്കയറുന്ന തണുപ്പ് ഉള്ള ഈ രാത്രിയിൽ അവൾക്ക് ആ തിരുമ്മൽ കൊണ്ടൊന്നും തണുപ്പിൽ നിന്ന് രക്ഷപെടാൻ കഴിഞ്ഞില്ല..

വേറെ വഴി ഇല്ലാത്തത് കൊണ്ടു ഞാൻ എന്റെ ഷർട്ട് അഴിച്ചു. എന്നിട്ട് അവൾക്ക് അത് പുതപ്പ് പോലെ ധരിക്കാൻ കൊടുത്തു. ഒരു ആവരണം കൂടി ആകുമ്പോൾ അവൾക്ക് കുറച്ചു കൂടി ചൂട് കിട്ടുമല്ലോ. പക്ഷെ അവൾ അത് നിരസിച്ചു..

'വേണ്ട.. നിനക്ക് തണുക്കും.. ഷർട്ട് ഇട്ടിട്ട് തന്നെ ഈ തണുപ്പത്തു ഇരിക്കാൻ പറ്റില്ല. അപ്പോളാണ് അതില്ലാതെ..'

അവൾ ഷർട്ട് എനിക്ക് തിരിച്ചു തരാൻ ഒരുങ്ങി

'എനിക്ക് അത്യാവശ്യം തണുപ്പ് ഒക്കെ പറ്റും. നിനക്ക് ആണ് പനി അടിച്ചത്. അത് കൊണ്ടു അധികം തണുപ്പ് അടിക്കേണ്ട.. പുതച്ചോളൂ..'

ഞാൻ ഷർട്ട് വീണ്ടും അവൾക്ക് നേരെ നീട്ടി

'വേണ്ടടാ.. സാരമില്ല...'

അവൾ പറഞ്ഞു

'രണ്ട് മൂന്ന് ദിവസം ആയി അലക്കാത്തത് കൊണ്ടാണോ...?

ഞാൻ തമാശ കണക്കിന് അവളോട് ചോദിച്ചു

'ഓ ഞാൻ പിന്നെ അലക്കും കുളിയും കഴിഞ്ഞിട്ട് ഇരിക്കുവാണല്ലോ..'

💬 Comments

View all comments