Chapter Title : ടോക്സിക് 3 [സാത്യകി]
വിളിച്ചു.. ഒടുവിൽ ഒരു മരത്തിന്റെ പിന്നിൽ നിന്ന് ഒരു ചെറിയ ശബ്ദത്തിൽ അവളെന്റെ വിളി കേൾക്കുന്നത് ഞാൻ കേട്ടു.. ഇത്രയും പതുക്കെ ഒച്ച എടുത്താൽ ഞാൻ എങ്ങനെ കേൾക്കാൻ ആണ്.. ഞാൻ അവളുടെ മുന്നിൽ ചെന്ന്.. അവൾ കിടക്കുക ആണ്..
'നീയെന്താ ഉറക്കത്തിൽ ആണോ..? എത്ര തവണ ഞാൻ വിളിച്ചു.. കേട്ടില്ലേ..?
ഞാൻ അവളോട് ചോദിച്ചു
'ഒട്ടും വയ്യ..'
അവൾ കൈ എനിക്ക് നേരെ നീട്ടി പറഞ്ഞു. ഞാൻ ആ കയ്യിൽ തൊട്ടു
ദൈവമേ.. പൊള്ളുന്ന പനി ഉണ്ട്.. അവൾ വയ്യെന്ന് പറഞ്ഞു ഇരുന്നത് ഇത് കൊണ്ടാണ്. ഇത്രയും ചൂട് ഉണ്ടാകും എന്ന് ഞാൻ ഓർത്തില്ല.. എനിക്ക് ആണേൽ എന്ത് ചെയ്യണം എന്നും അറിയാത്ത അവസ്ഥ ആയിരുന്നു.. അവളെയും കൊണ്ടു ആ പാറക്കെട്ടിൽ നൈറ്റ് സ്റ്റേ ചെയ്യാം എന്ന് തന്നെ ഞാൻ തീരുമാനിച്ചു..
അവളെ കൈകളിൽ പൊക്കിയെടുത്തു കൊണ്ട് ഞാൻ പാറക്കെട്ടിലേക്ക് നടന്നു. പാറക്കെട്ടുകൾക്ക് ഇടയിൽ ചെറിയൊരു ഗുഹ പോലെ തോന്നിക്കുന്ന വിടവിൽ ഞാൻ അവളെ കിടത്തി. അവൾ വല്ലാതെ പനിക്കുന്നുണ്ട്. ചുട്ട് പൊള്ളുന്ന ചൂട്.. ഞാൻ വിലങ്ങ് പൊട്ടിക്കുന്ന വരെയും അവൾക്ക് ഇത്രയും ചൂട് ദേഹത്ത് ഇല്ലായിരുന്നു. ഇപ്പോൾ ആണ് ഇത്രയും കൂടിയത്.. ഈ വനത്തിൽ പനി വന്ന ഇവളെ എങ്ങനെ ശുശ്രൂഷിക്കണം എന്നെനിക്ക് അറിയില്ലായിരുന്നു.. ഞാൻ പതിയെ അവളുടെ നെറ്റിയിൽ തടവി കൊടുത്തു..
'ഇത്രേം വയ്യായിരുന്നു എന്ന് നേരത്തെ എന്താ പറയാഞ്ഞത്...?
ഞാൻ അവളോട് ചോദിച്ചു..
അവൾ അതിന് മറുപടി ഒന്നും പറഞ്ഞില്ല.. അവൾ കണ്ണടച്ചു തന്നെ കിടന്നു.. ഉറങ്ങട്ടെ.. അതല്ലാതെ വേറെ നല്ലൊരു
💬 Comments
View all comments