0%

Chapter Title : ടോക്സിക് 3 [സാത്യകി]

Author : സാത്യകി Read All Parts 194.4K

ദൂരം മുന്നോട്ടു ഓടിയിട്ടും റോഡ് കാണാതെ വന്നപ്പോ എന്റെ സംശയം ഇരട്ടിയായി. ഞാൻ ഉറക്കെ കൂവി വിളിച്ചു.. ഒരു മറുപടിയുമില്ല.. ഇരുട്ട് ആണെങ്കിൽ കാടിനെ വിഴുങ്ങാനും തുടങ്ങി.. തിരിച്ചു പോകുന്നത് ആണ് ഉചിതം എന്ന് എനിക്ക് തോന്നി. ഇരുട്ടിയാൽ കാട്ടിൽ വഴി തെറ്റും. തിരിച്ചു അവളുടെ അടുത്തേക്ക് പോകാൻ ഞാൻ തീരുമാനിച്ചു..

പക്ഷെ കാട് എന്നെ പരീക്ഷിച്ചു കഴിഞ്ഞിരുന്നില്ല. ഞാൻ പ്രതീക്ഷിച്ചതിലും വേഗത്തിൽ ഇരുട്ട് പടരാൻ തുടങ്ങി. മുന്നിലുള്ള മരം പോലും തൊട്ടടുത്തു വന്നാൽ പോലുമറിയാത്ത അത്ര ഇരുട്ട് ചുറ്റും പടരാൻ തുടങ്ങി.. പ്രശ്നം എന്താണെന്ന് വച്ചാൽ തിരിച്ചു അവളുടെ അടുത്തേക്ക് പോകാൻ വഴി കാണാൻ പറ്റില്ല.

രാത്രി പെട്ടന്ന് തന്നെ ആഗതമായപ്പോൾ ഇനി വഴി കണ്ടു പിടിച്ചു അവളുടെ അടുത്ത് ചെല്ലൽ നടക്കില്ല എന്ന് എനിക്ക് മനസിലായി. ഞാൻ അവൾ കേൾക്കാൻ പാകത്തിന് ഉറക്കെ കൂവാൻ തുടങ്ങി. പണ്ടാരത്തിന്റെ പേര് അറിയാത്തത് കൊണ്ടു അവൾക്ക് ഞാൻ ഇട്ട ചെല്ലപ്പേര് വച്ചു ഞാൻ അവളെ വിളിക്കാൻ തുടങ്ങി

'ബുൾബുൾ... ബുൾബുൾ... നീ എവിടാ...?

ഒരുപാട് ഉച്ചത്തിൽ ഞാൻ കിടന്ന് വിളിച്ചു.. പക്ഷെ അവളുടെ അനക്കം ഒന്നും ഇല്ല.. ഇനി ബുൾബുൾ എന്ന് വിളിച്ചത് കൊണ്ടു മിണ്ടാതെ ഇരിക്കുക ആണോ..? അല്ലാതെ വിളിക്കാൻ എനിക്ക് വേറെ പേര് അറിയില്ലല്ലോ..

വീണ്ടും അവളെ നഷ്ടപ്പെട്ടപ്പോൾ എനിക്ക് ശരിക്കും സങ്കടം വന്നു. ചുറ്റും ഇരുട്ട് കൂടി ആണ്.. അവൾ എവിടെ ആണോ എന്തോ..? ഞാൻ തിരിച്ചു വരുന്നത് ഓർത്ത് അവിടെ തന്നെ കാത്തിരിക്കുക ആകും.. ഞാൻ വീണ്ടും വീണ്ടും അവളെ അലറി

💬 Comments

View all comments