Chapter Title : ടോക്സിക് 3 [സാത്യകി]
പോകും..
'എനിക്ക് ഇനി നടക്കാൻ വയ്യെടാ..'
അവൾ ഒരു മരത്തിന്റെ വേരിലേക്ക് ക്ഷീണിച്ച് ഇരുന്നു കൊണ്ടു എന്നോട് പറഞ്ഞു. തീരെ വയ്യ അല്ലെങ്കിൽ അവൾ എന്നോടിത് പറയില്ല..
'ഇപ്പോൾ ഇരുട്ടും.. അതിന് മുമ്പ് മാക്സിമം ദൂരം കവർ ചെയ്യണം..'
ഞാൻ അവളോട് പറഞ്ഞു
'ആ പാറക്കെട്ടിൽ സ്റ്റേ ചെയ്യാം.. ഇന്നിനി മതി..'
അവൾ കുറച്ചു അടുത്തുള്ള പാറക്കെട്ട് കാണിച്ചു പറഞ്ഞു..
പെട്ടന്ന് ഒരു ശബ്ദം.. ഞാൻ ഇപ്പോൾ ഏറ്റവും കൂടുതൽ കേൾക്കാൻ കൊതിക്കുന്ന ഒരു ശബ്ദം എന്റെ ചെവിയിൽ ചെറുതായ് പതിച്ചു.. കാറ്റ് പതിയെ ആ ശബ്ദം എന്നിലേക്ക് എത്തിച്ചത് ആണ്.. ഒരു വണ്ടിയുടെ ശബ്ദം. ഒരുപക്ഷെ ലോറി ആയിരിക്കണം.. ഇവിടെ എവിടെയോ റോഡ് ഉണ്ട്
'വണ്ടി.. നീ വണ്ടിയുടെ സൗണ്ട് കേട്ടോ..?
ഞാൻ ആഹ്ലാദത്തിൽ അവളോട് ചോദിച്ചു
'ഞാൻ കേട്ടില്ല..'
അവൾ എന്നോട് പറഞ്ഞു. അവൾ തളർന്നു ഇരിക്കുന്ന കൊണ്ടു കേട്ട് കാണില്ല. പക്ഷെ ഞാൻ കേട്ടത് ആണ്..
'നീ ഇവിടെ തന്നെ ഇരിക്ക്.. ഞാൻ പോയി റോഡ് അടുത്താണോ എന്ന് നോക്കിയിട്ട് വരാം..'
അവളുടെ മറുപടിക്ക് കാത്തു നിൽക്കാതെ ഞാൻ മുന്നോട്ടു ഓടി..
മുന്നിലെ പൊന്തക്കാട്കൾക്ക് അപ്പുറം, വലിയ വൃക്ഷങ്ങൾക്ക് പിന്നിൽ സഞ്ചാരയോഗ്യമായ ഒരു റോഡ് ഉണ്ടാകും എന്ന് പ്രതീക്ഷ വച്ചു കൊണ്ട് ഞാൻ ഓടി. ഓരോ ചുവടിലും ഞാൻ റോഡിലേക്ക് അടുക്കുന്നു എന്നായിരുന്നു എന്റെ തോന്നൽ. പക്ഷെ ദൂരം കൂടുന്തോറും ഞാൻ എന്റെ ചെവിയെ സംശയിച്ചു തുടങ്ങി. ഞാൻ ശരിക്ക് വണ്ടിയുടെ ശബ്ദം കേട്ടതാണോ..? അതോ എന്റെ വെറും തോന്നൽ ആയിരുന്നോ..?
ഏറെ
💬 Comments
View all comments