Chapter Title : ടോക്സിക് 3 [സാത്യകി]
പറഞ്ഞത് ഒന്നുമല്ല. വിശപ്പും ദാഹവും വയ്യായ്കയും എല്ലാം കൂടി വന്നപ്പോൾ ആകെ മൊത്തത്തിൽ ഒന്ന് burst ആയി പോയതാണ്.. സോറി ഫോർ ദാറ്റ്...'
അവൾ ഒരു മയത്തിൽ എന്നോട് സംസാരിച്ചു..
'ഇനി നമ്മൾ എന്തെങ്കിലും സംസാരിക്കുന്നുണ്ടേൽ അത് നീ നിന്റെ പേര് പറഞ്ഞതിന് ശേഷം..'
അവൾ എന്നോട് ഒരു സോറി പറഞ്ഞെങ്കിലും ഞാൻ അത്രക്ക് വഴങ്ങി കൊടുത്തില്ല.
ഇത്രയും മണിക്കൂർ കൂടെ ഉണ്ടായിരുന്ന ഒരാളോട് പേര് പോലും പറയാൻ പറ്റില്ല എങ്കിൽ ഇവളാരാണ്. ഞാൻ ഒരു പേടിക്കണ്ട ആൾ അല്ല എന്ന് അവൾക്ക് ഇതിനകം ബോധ്യം വന്നു കാണണം. കാരണം അവൾ ഞാൻ ആദ്യം കരുതിയത് പോലെ ഒരു തട്ടിപ്പുകാരി ആണെന്ന് എനിക്ക് തോന്നുന്നില്ല. അത് തന്നെ അവൾക്കും തോന്നി കാണും. എന്നിട്ടും എന്റെ അടുത്ത് പേര് പോലും പറയാൻ ഉള്ള അടുപ്പം അവൾ കാണിക്കുന്നില്ല എന്നത് വല്ലാത്ത ശോകം തന്നെ..
ഞാൻ അങ്ങനെ പറഞ്ഞു കഴിഞ്ഞു അവളിൽ നിന്ന് ഒരു ചോദ്യമോ സംസാരമോ വന്നില്ല. പേര് പറയാൻ അവൾ ഇപ്പോളും തയ്യാറല്ല എന്നാണ് അതിന്റെ അർഥം. അവൾക്ക് വാശി ആണേൽ എനിക്കും വാശി. അവളോട് ഒന്നും മിണ്ടില്ല എന്ന് ഞാനും തീരുമാനിച്ചു. അവൾ വല്ലാതെ ക്ഷീണിത ആയി എന്ന് എനിക്ക് തോന്നി. നടത്തം ഒക്കെ വല്ലാതെ ആടി ഉലഞ്ഞു. കുറച്ചു നടക്കുമ്പോ തന്നെ ഇരിക്കുന്നു. മുമ്പ് ഇങ്ങനെ ഉണ്ടായത് മൂത്രം ഒഴിക്കാൻ മുട്ടിയപ്പോ ആണ്. ഇപ്പോൾ അങ്ങനെ പിടിച്ചു വയ്ക്കണ്ട ആവശ്യമില്ല. മാറി പോയി ഒഴിക്കാമല്ലോ.. പിന്നെ എന്താണ്.. വയ്യേ എന്ന് ചോദിക്കാനും വയ്യ. ഓറ
💬 Comments
View all comments