Chapter Title : ടോക്സിക് 3 [സാത്യകി]
ഒരു ഇറക്കം ബ്രേക്ക് ഇല്ലാത്ത സൈക്കിൾ പോലെ തെന്നി തെന്നി ചാടി ചാടി ഞാൻ ഇറങ്ങിയത് നേരെ അവളുടെ മുന്നിൽ.. അവളാണേൽ കയറ്റം കയറി ഓടി വരുന്ന വഴിയും.. തേന്മാവിൻ കൊമ്പത്തിലെ ലാലേട്ടനും ശോഭനയെയും പോലെ പരസ്പരം നോക്കി അണച്ചു കൊണ്ടു ഞങ്ങൾ നിന്നു.. പക്ഷെ അവരെ പോലെ മനസ്സിൽ ഉള്ളത് തുറന്ന് പറയാൻ ഞങ്ങൾക്ക് തോന്നിയില്ല
'എന്താ.. എന്താ തിരിച്ചു വരുന്നെ...?
അവളെന്നോട് ചോദിച്ചു.. അവളുടെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു. അവളുടെ കൊണ പറഞ്ഞു കഴിഞ്ഞുള്ള ആക്കി ചിരി അല്ല. കുറേ കൂടി മനോഹരമായ ഉള്ളുള്ളൊരു ചിരി.. അത് അവൾ പോലുമറിയാതെ അവളുടെ മുഖത്ത് തെളിഞ്ഞു വന്നതാണ്..
'തിരിച്ചോ.. ഞാനോ.. എനിക്ക് വഴി തെറ്റിയത് ആണ്... നീ വേറെ വഴി അല്ലേ പോയെ.. എങ്ങനെ ഇവിടെത്തി..?
ഞാൻ അത് തന്നെ അവളോട് തിരിച്ചു ചോദിച്ചു
'എനിക്കും വഴി തെറ്റിയതാണ്...'
മുഖത്തെ ചിരി ബലമായി മായ്ച്ചു കളഞ്ഞു അവൾ പറഞ്ഞു
'തന്നെ പോകണ്ട.. സേഫ് അല്ല.. ഒരുമിച്ച് തന്നെ പോകാം..'
ഞാൻ അവളുടെ മുഖത്ത് നോക്കാതെ തിരിഞ്ഞു നടന്നു കൊണ്ടു പറഞ്ഞു.. അവൾ മറ്റൊന്നും പറയാതെ എന്നെ അനുഗമിച്ചു..
'കയ്യിലെ കളയണ്ടേ.. ഞാൻ ട്രൈ ചെയ്യാം ഇനി..'
എന്റെ കയ്യിലെ വിലങ്ങു കളയുന്ന കാര്യത്തെ കുറിച്ച് അവൾ ചോദിച്ചു
'ഒരുമിച്ച് നടന്നാൽ മാത്രം മതി.. കൂടുതൽ ലോഹ്യം ഒന്നും വേണ്ട..'
ഞാൻ ജാഡ ഇറക്കി പറഞ്ഞു
'അതെന്താ..? പെട്ടന്നൊരു ദേഷ്യം.. ഞാൻ അവിടെ വച്ചു അങ്ങനെ ഒക്കെ പറഞ്ഞോണ്ട് ആണോ..? അത് നിന്നേ ഹർട്ട് ചെയ്യാൻ
💬 Comments
View all comments