0%

Chapter Title : ടോക്സിക് 3 [സാത്യകി]

Author : സാത്യകി Read All Parts 193.8K

ഞാൻ തനിയെ മുന്നോട്ടു നടന്നു. അപ്പോളും എന്റെ ചിന്തകളിൽ കൂടുതലും വന്നത് അവൾ തന്നെ ആയിരുന്നു. ഇവിടെ നിന്ന് രക്ഷപ്പെടുന്നതോ തിരിച്ചു റൂമിൽ എത്തുന്നതോ ഒക്കെ ചിന്തിക്കുന്നതിന് പകരം ആ നായ ഇപ്പോൾ എവിടെ എന്തെടുക്കാ എന്നാണ് ഞാൻ ചിന്തിച്ചത്..

കാടിറങ്ങിക്കൊണ്ടിരുന്ന എന്റെ ചിന്തകൾ പക്ഷെ അപ്പോൾ കാട് കയറാൻ തുടങ്ങുക ആയിരുന്നു..

ഞാൻ ഇല്ലേലും അവൾക്ക് പ്രശ്നം ഒന്നുമില്ല. അവളുടെ കാര്യം നോക്കാൻ അവൾക്ക് അറിയാം. എന്നാലും വല്ല പുലിയുടെ ഒക്കെ മുന്നിൽ പോയി അവൾ പെടുമോ..? അവളെ കുറിച്ച് അങ്ങനെ ഒക്കെ കാട് കയറി ചിന്തിച്ചപ്പോൾ എനിക്ക് ചെറിയ പേടി തോന്നാൻ തുടങ്ങി.. എന്തായാലും അവളൊരു പെണ്ണല്ലേ.. ഇത് പോലൊരു സ്‌ഥലത്തു അവളെ തനിച്ചാക്കി പോന്നത് ഒട്ടും ശരിയായില്ല..

എന്റെ എടുത്തുചാട്ടം ശരിയായില്ല എന്നെനിക്ക് തോന്നി. തിരിച്ചു അവളുടെ അടുത്ത് ചെന്നാൽ നാണക്കേട് ആയിരിക്കും. പക്ഷെ അവൾക്ക് ഒന്നും പറ്റിയിട്ടില്ല എന്നറിയുമ്പോൾ ഒരു ആശ്വാസം കിട്ടുമല്ലോ.. അതാണ് വലുത്.. അങ്ങനെ പേര് പോലും അറിയാത്ത "അവൾക്ക്" വേണ്ടി ഞാൻ തിരിച്ചു നടന്നു. നേരം ഇരുട്ടുന്നതിന് മുമ്പ് അവളെ കണ്ടു പിടിക്കാൻ പറ്റിയിരുന്നു എങ്കിൽ.. നടത്തം പിന്നെ ഓട്ടമായി.. വന്ന വഴി ഞാൻ തിരിച്ചു ഓടി..

അവളെ കണ്ടെത്താൻ കഴിയുമെന്ന് എനിക്ക് യാതൊരു ഉറപ്പും ഇല്ലായിരുന്നു. അര മുക്കാൽ മണിക്കൂറിനു മേലേ ആയി ഞങ്ങൾ പിരിഞ്ഞിട്ട്. ഈ സമയം കൊണ്ടു അവൾ വേറെ ദിശ നോക്കി മുന്നോട്ടു പോയിരിക്കണം. എത്ര വേഗത്തിൽ ഓടിയാലും അവളെ എനിക്ക് കാണാൻ പറ്റുമോ എന്ന് തന്നെ സംശയം ആണ്..

ഓടിയോടി

💬 Comments

View all comments