0%

Chapter Title : ടോക്സിക് 3 [സാത്യകി]

Author : സാത്യകി Read All Parts 193.8K

ഞാൻ ഒന്നും പറയാതെ എഴുന്നേറ്റ്.. അരുവിയിൽ ചെന്ന് കുറച്ചു വെള്ളം കുടിച്ചു മുഖം കഴുകി എളിയിൽ കയ്യും വച്ചു ഞാൻ നിന്നു. ഇനി എങ്ങോട്ട് പോണം. ഒരു ഐഡിയയുമില്ല. കാടിങ്ങനെ അനന്തമായി മുന്നിൽ വിരാജിച്ചു കിടക്കുകയല്ലേ.. ഞാൻ അവളെ ഒന്ന് തിരിഞ്ഞു നോക്കി.. അവൾ എന്നെ തന്നെ നോക്കി നിൽക്കുക ആയിരുന്നു..

'ഗുഡ് ബൈ..'

കൂടുതൽ ഒന്നും ഞാൻ അവളോട് പറഞ്ഞില്ല.. പറയാൻ അനുവദിച്ചുമില്ല. അവൾക്ക് ചെവി കൊടുക്കാതെ ഞാൻ മുന്നോട്ടു നടന്നു.. രണ്ട് വഴി എന്ന് പറഞ്ഞത് കൊണ്ടു തന്നെ അവളും മറ്റൊരു ദിശ നോക്കി നടന്നു.. അത് ഞാൻ ദൂരെ എത്തി തിരിഞ്ഞു നോക്കിയപ്പോ ആണ് കണ്ടത്..

അവളോട് പിണങ്ങേണ്ട കാര്യം ഒന്നും ഇല്ലായിരുന്നു എന്ന് എനിക്ക് കുറച്ചു കഴിഞ്ഞു തോന്നി. ഇടയ്ക്ക് ഇടക്ക് ഊമ്പിയ വർത്താനം അവളുടെ വായിൽ നിന്ന് വരുന്നത് ആണ്. എന്നാലും അവൾ കൂടെ ഉള്ളപ്പോൾ സമയം പോയത് അറിഞ്ഞിരുന്നില്ല. ഈ കൊടുങ്കാട്ടിലും ഒറ്റപ്പെടൽ അറിഞ്ഞിരുന്നില്ല. എന്ന് വച്ചു സഹിക്കുന്നതിനു ഒരു ലിമിറ്റ് ഇല്ലേ..? ഞാൻ എത്ര ഫ്രീ ആയും കെയർ ആയും പെരുമാറുന്നു. അവൾക്ക് അത് പോലെ തിരിച്ചു പെരുമാറിക്കൂടെ..? പരിഗണന കിട്ടുന്നില്ലേ ഏത് സുന്ദരിയ്ക്കും പട്ടി വില തന്നെ തിരിച്ചു കൊടുക്കണം. അതിപ്പോ എത്ര വലിയ കുണ്ടി ഉള്ളവൾ ആയാലും ശരി... എന്റെ ഫിലോസഫികളിൽ ഉടക്കി ഞാൻ മുന്നിലേക്ക് നടന്നു

അവൾ കൂടെ ഇല്ലാത്തത് കൊണ്ടു സംസാരം ഒന്നും ഇല്ലായിരുന്നു. ഇങ്ങനെ ഓരോന്ന് ചിന്തിച്ചു ചിന്തിച്ചു മുന്നോട്ടു നടന്നു. കയറ്റവും ഇറക്കവും ചെറിയ പുല്മേടും ഒക്കെ കടന്നു

💬 Comments

View all comments