0%

Chapter Title : ടോക്സിക് 3 [സാത്യകി]

Author : സാത്യകി Read All Parts 193.4K

ഭാവവ്യത്യാസം ഒന്നും ഇല്ലാതെ കല്ല് കൊണ്ടു വിലങ്ങിൽ ആഞ്ഞിടിച്ചു..

'ഇങ്ങനെ നമ്മൾ കുറേ നോക്കിയത് അല്ലേ.. ഇത് പൊട്ടില്ല..'

എന്റെ ഏറെ നേരത്തെ ശ്രമം കണ്ടപ്പോൾ അവൾ പറഞ്ഞു. ഇത്തവണ മൗനം എന്റെ ഭാഗത്തു നിന്നായിരുന്നു.. തിരിച്ചു മറുപടി ഒന്നും കൊടുക്കാതെ കല്ല് കൊണ്ടു ഞാൻ വിലങ്ങിൽ ആഞ്ഞു ഇടിച്ചു കൊണ്ടിരുന്നു..

ഇടിച്ചു ഇടിച്ചു ആ പാറക്കല്ല് കുറച്ചു കഴിഞ്ഞപ്പോ പൊട്ടി. എന്നിട്ടും ഞാൻ നിർത്തിയില്ല. മറ്റൊരു കല്ല് എടുത്തു ഞാൻ ഇരുമ്പ് തകർക്കാൻ ഇടി തുടർന്നു. അവൾ വീണ്ടും നിർത്താൻ പറഞ്ഞു എങ്കിലും ഞാൻ കേട്ടില്ല.. ഒടുക്കം അവൾ എഴുന്നേറ്റ് പോകാൻ തുടങ്ങിയപ്പോൾ ഞാൻ ആദ്യമായ് അവളോട് കുറച്ചു റൂഡ് ആയി..

'ഇരിക്കെടി അവിടെ...'

ഞാൻ ശബ്ദം കുറച്ചു ഉയർത്തി

'നിനക്ക് എന്താ ഭ്രാന്ത് ആയോ...?

അവൾ ചോദിച്ചു

'ഭ്രാന്ത്‌ ആയാലും അല്ലേലും നിനക്ക് എന്താ..? ഇവിടുന്ന് ഇനി നമ്മൾ നടക്കുന്നുണ്ടേൽ രണ്ടായിട്ട് ആണ്. എനിക്ക് എന്റെ വഴി നിനക്ക് നിന്റെ വഴി..'

ഞാൻ പറഞ്ഞു. അവൾ എന്നെ നോക്കിയതേ ഉള്ളു.. തിരിച്ചു ഒന്നും പറഞ്ഞില്ല

വാശിയോടെ ഞാൻ കല്ല് കൊണ്ടു വിലങ്ങു തകർക്കുന്ന പ്രയത്നം തുടർന്നു. എന്റെ കൈ ആണേൽ നല്ലത് പോലെ വേദനിക്കുന്നുണ്ട്. പക്ഷെ നിർത്താൻ ഞാൻ തയ്യാറല്ലായിരുന്നു.. ആരോടോ ഒക്കെ ഉള്ള ദേഷ്യത്തിൽ ഞാൻ ഇടി തുടർന്ന്..

ഒടുവിൽ അത് സംഭവിച്ചു.. വിലങ്ങു തകർന്നു.. അവളുടെ കയ്യുള്ള ഭാഗം ആണ് തകർന്നത്. എന്റെ കയ്യിൽ ഇപ്പോളും വിലങ്ങു ഉണ്ട്. അവൾ സന്തോഷത്തോടെ വിലങ്ങു ഊരി മാറ്റി കൈക്കുഴ നല്ലത് പോലെ തിരുമ്മി..

💬 Comments

View all comments