Chapter Title : ടോക്സിക് 3 [സാത്യകി]
തീരുമാനത്തിൽ അവൾ എത്തിയോ എന്ന് എനിക്ക് സംശയം തോന്നി
'എനിക്ക് ഇരിക്കാൻ നേരമില്ല.. നീ വരുന്നുണ്ടോ..?
അവളുടെ ശബ്ദം കുറച്ചു റെയ്‌സ് ആയി
'നീ ചൂടാവാതെ.. ഞാൻ ഒന്നും പറഞ്ഞില്ലല്ലോ.. വന്നു ഇവിടെ ഇരിക്ക്.. വെള്ളം കുടിക്ക്. അഞ്ചു മിനിറ്റ് ഇരുന്നിട്ട് നമുക്ക് നടക്കാം..'
ഞാൻ അവളോട് ശാന്തമായി പറഞ്ഞു
'എന്നെ വെള്ളം കുടിപ്പിക്കാൻ നീ നിക്കണ്ട.. അല്ലേൽ തന്നെ ഈ കോപ്പിലെ വിലങ്ങു ഇല്ലാരുന്നേൽ ഞാൻ എന്റെ വഴിക്ക് പോയേനെ. നിന്റെ കയ്യിൽ പിടിച്ചു ഈ കാട് മൊത്തം ചുറ്റണ്ട ഗതികേട് ആയി എനിക്കിപ്പോ...'
അവൾ ദേഷ്യം വന്നു എന്തൊക്കെയോ വിളിച്ചു പറഞ്ഞു. എന്നോട് എന്തിനാണ് ചൂടാകുന്നത് എന്ന് പോലുമെനിക്ക് മനസിലായില്ല. ഇത്രയും തവണ ചൂടായപ്പോ ഒന്നും മനസ്സിൽ അത് വയ്ക്കാതെ ഇരുന്ന എന്റെ മനസ്സിൽ പക്ഷെ ഇത് തട്ടി.. എന്റെ കൂടെ വരുന്നത് എന്തോ അറപ്പുള്ളവാക്കുന്ന പോലെ അവൾ പറഞ്ഞപ്പോ എനിക്ക് ശരിക്കും കുരു പൊട്ടി..
ഞാൻ പക്ഷെ തിരിച്ചു ഒന്നും പറഞ്ഞില്ല.. ഞാൻ ദേഷ്യത്തിൽ അവിടെ കിടന്ന ഒരു പാറക്കല്ല് കയ്യിൽ എടുത്തു. എന്റെ മുഖഭാവവും ഞാൻ കല്ല് കയ്യിലെടുക്കുന്നതും കണ്ടു അവൾ ഒന്ന് അമ്പരന്നു. ഒരു പേടി പെട്ടന്ന് അവളെ ഗ്രസിച്ചു.. പക്ഷെ അവൾ പേടിച്ചത് പോലെ ഒന്നും അല്ല ഉണ്ടായത്..
ഞാൻ അവളെ പിടിച്ചു ഇരുത്തി കൈ നീട്ടിച്ചു.. എന്നിട്ട് കയ്യിലെ വിലങ്ങിൽ കല്ല് കൊണ്ടു ആഞ്ഞു ഇടിക്കാൻ തുടങ്ങി. അവൾ പറഞ്ഞ ദേഷ്യം മുഴുവൻ ഞാൻ കല്ല് ഇടിക്കുന്നതിൽ വിനിയോഗിച്ച്.. അവൾ എന്നെ ഒരു അമ്പരപ്പോടെ നോക്കി. ഞാൻ
💬 Comments
View all comments