Chapter Title : ടോക്സിക് 3 [സാത്യകി]
ഒരു പാവം പെൺകുട്ടി ആണെന്ന് ഞാൻ ഓർത്തു.. ഉള്ളിൽ തികട്ടി വന്ന പല ചിന്തകളെയും ഞാൻ അങ്ങനെ ആട്ടിയോടിച്ചു..
പേരറിയാത്ത വനത്തിലെ പേരില്ലാത്ത ഏതോ ഒരു ചെറിയ ഗുഹയിൽ പേര് പറയാത്ത ഒരുവളെയും കെട്ടിപിടിച്ചു ഞാൻ മെല്ലെ നിദ്രയിലേക്ക് ആണ്ടു.. ആ രാത്രി ഞാൻ കൂടി ഭാഗമായ ഒരു വലിയ കഥയിലെ പുറത്ത് വരാതെ തിരശീലയ്ക്ക് പിന്നിൽ ഒളിച്ചിരുന്ന ഒരു കഥാപാത്രം വെളിച്ചത്ത് വന്ന രാത്രി കൂടി ആയിരുന്നു.. അലക്സാണ്ടർ ചമ്പാരന്റെ കൊലപാതകി നാളുകൾക്ക് ശേഷം മറ്റൊരാൾക്ക് മുന്നിൽ പ്രത്യക്ഷനായ രാത്രി....!
'സാർ... കാളി.. സാറിനെ കാണാൻ ആണെന്ന് പറഞ്ഞു വന്നതാണ്..'
സാം ചമ്പാരന്റെ അടുത്ത് അദ്ദേഹത്തിന്റെ വിശ്വസ്തനായ ജോലിക്കാരൻ വന്നു ഞെട്ടലോടെ പറഞ്ഞു..
'അവനോട് അകത്തേക്ക് വരാൻ പറയൂ..'
സാം പറഞ്ഞു..
കാളി അകത്തേക്ക് വന്നു.. ആറടിക്ക് മേൽ ഉയരമുള്ള അജനുബാഹു ആയ കാളി.. സാമുവലിന്റെ ഏറ്റവും വിശ്വാസം ഉണ്ടായിരുന്ന ഗുണ്ട..
ആ മുറിയിൽ സാമൂവലിനെയും കാളിയെയും കൂടാതെ രോഹൻ കൂടി ഉണ്ടായിരുന്നു. സാം നിർബന്ധം പിടിച്ചത് കൊണ്ടാണ് പല തിരക്കുകളും മാറ്റി വച്ചു രോഹൻ ഇവിടെ ഈ സമയത്തു വന്നത്.. ഏതൊക്കെയോ പെണ്ണുങ്ങളുടെ കൂതി പൊളിക്കേണ്ട സമയത്ത് പപ്പാ എന്തിനാ തന്നെ ഇവിടേക്ക് വിളിച്ചു വരുത്തിയത് എന്ന് രോഹന് സംശയം ഉണ്ടായിരുന്നു..
'ഒടുക്കം എന്റെ മുന്നിൽ വരാൻ നീ ധൈര്യം കാണിച്ചു അല്ലേ..? എന്താണ് ഇത് വൈകിയത്...?
സാം കാളിയോട് ചോദിച്ചു
'മുമ്പിൽ വന്നാൽ കൊന്നു കളയുമെന്ന് അറിയാമായിരുന്നു..'
കാളി പറഞ്ഞു
'ഇപ്പോൾ അങ്ങനെ ഞാൻ ചെയ്യില്ല എന്ന് എന്താണ് നിനക്ക് ഉറപ്പ്...?
സാം
💬 Comments
View all comments