0%

Chapter Title : ടോക്സിക് 3 [സാത്യകി]

Author : സാത്യകി Read All Parts 195.4K

ചോദിച്ചു

'ഞാൻ അല്ല മോതിരം എടുത്തത് എന്ന് ഇപ്പോൾ അങ്ങയ്ക്ക് അറിയാം.. അത് കണ്ടു പിടിച്ചു തരാൻ ഒരു അവസരം എങ്കിലും എനിക്ക് തരുമെന്ന് എനിക്ക് തോന്നി..'

കാളി പറഞ്ഞു

'മോതിരമോ..? ഇവനായിരുന്നോ അപ്പോൾ നമ്മുടെ മോതിരം എടുത്തത്..?

രോഹൻ ഇടയ്ക്ക് കയറി ചോദിച്ചു

'അല്ല.. പക്ഷെ ഇവനാണ് നിന്റെ മുത്തച്ഛനെ കൊന്നത്.. പെരിയവരെ..'

സാം മുഖം ഒരിത്തിരി പോലും ഭാവം മാറ്റാതെ സ്വന്തം മകനോട് ഇത് പറഞ്ഞു.. സ്വന്തം അച്ഛന്റെ കൊലപാതകിയെ മകന് പരിചയപ്പെടുത്തി കൊടുക്കുമ്പോളും സാം ഒരല്പം പോലും കുലുങ്ങിയില്ല..

'ഇവൻ.. ഇവനാണോ പെരിയവരെ കൊന്നത്..?

രോഹൻ രോഷത്തോടെ ചോദിച്ചു

'അതേ.. ഇവനാണ്.. ഞാൻ പറഞ്ഞിട്ട്..'

വളരെ കൂളായി സാം അതിന് മറുപടി പറഞ്ഞു

'പപ്പാ...?

കേട്ടത് വിശ്വസിക്കാൻ കഴിയാതെ രോഹൻ സ്വന്തം പിതാവിനെ നോക്കി

'പപ്പാ എന്തിനാണ് സ്വന്തം പപ്പയെ കൊല്ലാൻ ഇവനെ ഏൽപ്പിച്ചത്..?

രോഹൻ ചോദിച്ചു

'മോതിരത്തിന് വേണ്ടി...'

സാമിന്റെ മറുപടി സിമ്പിൾ ആയിരുന്നു

'പക്ഷെ.. പക്ഷെ പെരിയവർ മരിച്ചു കഴിഞ്ഞാൽ അത് പപ്പയ്ക്ക് തന്നെ അല്ലായിരുന്നോ കൈ വരുന്നത്. പിന്നെ എന്തിനാണ് ഇങ്ങനെ ഒരു നീക്കം..?

രോഹൻ മദ്യമോ മയക്ക്മരുന്നോ എടുക്കാത്തത് കൊണ്ടു അവന്റെ ബുദ്ധി സാധാരണ പോലെ പ്രവർത്തിക്കുന്നുണ്ട്. സ്വഭാവികമായി തോന്നിയ സംശയം അവൻ പിതാവിനോട് ചോദിച്ചു

'അതേ.. മോതിരത്തിന്റെ അടുത്ത അവകാശി ഞാനാണ്.. പക്ഷെ എന്ന്...? എന്നാണ് എനിക്ക് അതിനി കിട്ടാൻ പോകുന്നത്...?

ദേഷ്യത്തോടെ സാം രോഹനോട് ചോദിച്ചു

'എനിക്കെത്ര വയസ്സായി എന്ന് നിനക്ക് അറിയാമോ..? എന്തൊക്കെ അസുഖം എനിക്ക് ഉണ്ടെന്ന് നിനക്ക് അറിയാമോ..? ഈ മോതിരത്തിന്

💬 Comments

View all comments