0%

Chapter Title : ടോക്സിക് 3 [സാത്യകി]

Author : സാത്യകി Read All Parts 195.9K

കുനിച്ചു സാമിനെ വണങ്ങി..

എല്ലാം കൂടെ കേട്ടിട്ട് രോഹന് തല പെരുത്ത് തുടങ്ങിയിരുന്നു.. നാക്കിൽ വല്ല സർപ്പത്തെയും വച്ചു കൊത്തിച്ചാലേ താൻ ഇപ്പോൾ കേട്ടത് ഒക്കെ തന്റെ തലയിൽ നിന്ന് കുറച്ചു നേരത്തേക്ക് എങ്കിലും ഇറങ്ങി പോകൂ എന്ന് രോഹൻ അപ്പോൾ തന്നെ മനസ്സിൽ ഉറപ്പിച്ചിരുന്നു...

സാമും കാളിയും അന്വേഷിക്കുന്ന യഥാർത്ഥ വില്ലൻ ഇപ്പോൾ കിലോമീറ്റർകൾ മാറി ജനവാസം ഇല്ലാത്ത ഒരു കാട്ടിൽ ഒരു പെണ്ണിനേയും കെട്ടിപിടിച്ചു സുഖമായി ഉറക്കത്തിൽ ആയിരുന്നു... നേരം നല്ലത് പോലെ പുലർന്ന് വെയിൽ വീണു കഴിഞ്ഞാണ് രണ്ട് പേരും എഴുന്നേറ്റത്.. രാത്രി കെട്ടിപിടിച്ചു കിടന്നത് പോലെ തന്നെ ആയിരുന്നു രാവിലെ എഴുന്നേറ്റപ്പോളും.. പൊസിഷൻ കുറച്ചു മാറ്റം ഉണ്ടെന്ന് മാത്രം. ചെരിഞ്ഞു കിടന്ന അവൾ രാവിലെ ആയപ്പോ ബാലുവിന് അഭിമുഖമായി കിടന്നു..

വെയിൽ വീണു മഞ്ഞ് ഉരുകി തുടങ്ങിയപ്പോൾ കെട്ടിപിടിച്ചു കിടന്നതിലെ സുഖം അത്ര രസകരമായി അവൾക്ക് തോന്നിയില്ല. അവൾ പതിയെ നീങ്ങി മാറി.. അപ്പോളേക്ക് ബാലുവും ഉണർന്നു..

'പനി എങ്ങനെ ഉണ്ട്...?

അവളുടെ നെറ്റിയിൽ കൈ വച്ചു അവളോട് അവൻ ചോദിച്ചു

'കുറവുണ്ട് എന്ന് തോന്നുന്നു..'

അവൾ പറഞ്ഞു

റസ്റ്റ്‌ എടുത്തിട്ട് കുറച്ചു കഴിഞ്ഞു നടക്കാം എന്ന് ഞാൻ പറഞ്ഞു എങ്കിലും അവൾ കേട്ടില്ല. നടക്കാൻ കഴിയുമെന്ന് അവൾ ഉറപ്പിച്ചു പറഞ്ഞത് കൊണ്ട് ഞങ്ങൾ നടന്നു തുടങ്ങി.. കുറച്ചു ദൂരം നടന്നപ്പോ അവൾക്ക് ക്ഷീണം തോന്നി. അത് കൊണ്ടു അവളെ ചേർത്ത് പിടിച്ചു ആണ് ഞാൻ നടന്നത്.. പനി പൂർണമായി അവളെ വിട്ടു പോയിരുന്നില്ല..

അന്ന് രാവിലെ ഞങ്ങൾ കണ്ട കാടിനു

💬 Comments

View all comments