Chapter Title : ടോക്സിക് 3 [സാത്യകി]
സമയത്ത് ഒരു ചെറിയ നൂൽക്കമ്പി എവിടുന്നോ തപ്പി എടുത്തു കൊണ്ടു അവൾ എന്റെ അരികിലേക്ക് വന്നു..
ആ മുത്തശ്ശി കാണാതെ ഞാൻ എന്റെ കയ്യിലെ വിലങ്ങു ഒതുക്കി വച്ചിരുന്നു. അത് ഊരനാണ് അവൾ കമ്പി നൂൽ കൊണ്ട് വന്നത്.. അത് കൊണ്ടു കുറച്ചു നേരം പണി എടുത്തു എങ്കിലും അവൾ ഒടുക്കം വിജയിച്ചു.. എന്റെ കയ്യിലെ വിലങ്ങു അവൾ ഊരി തന്നു.
'അപ്പോൾ പിന്ന് ഉണ്ടെങ്കിൽ ഊരമെന്ന് പറഞ്ഞത് ഉള്ളത് ആയിരുന്നു അല്ലേ..?
ഞാൻ ചോദിച്ചപ്പോ അവൾ ചിരിച്ചു
'അപ്പൂപ്പന്റെ പേര് കൊച്ചുണ്ണി എന്ന് വല്ലോം ആണോ..? അതാണോ പേരും ഊരും ഒന്നും പറയാത്തത്...?
ഞാൻ അവളെ കളിയാക്കി ചോദിച്ചു.. കമ്പി കൊണ്ടു അവൾ എന്റെ കയ്യിൽ ചെറുതായ് ഒന്ന് കുത്തി
അപ്പോളേക്ക് അമ്മൂമ്മ പുറത്ത് വന്നു.. ഏതൊക്കെയോ പച്ച മരുന്ന് കൊണ്ടുള്ള പരുപാടി ആണ്.. അവൾ ആണേൽ കണ്ണ് കൊണ്ടു വിലങ്ങു ദൂരെ എറിഞ്ഞു കളയാൻ ആംഗ്യം കാണിച്ചു. പക്ഷെ അത് എറിഞ്ഞു കളയാൻ എനിക്ക് മനസ്സ് വന്നില്ല. ഞാൻ അതെന്റെ പോക്കറ്റിൽ തള്ളി വച്ചു..
അമ്മൂമ്മ പച്ചമരുന്ന് അവളുടെ നെറ്റിയിലും കഴുത്തിലും എല്ലാം പുരട്ടി.. എന്നിട്ടു ഞങ്ങൾക്ക് കുടിക്കാൻ കഞ്ഞിയും തന്നു. നല്ല ചൂടുള്ള കഞ്ഞി.. ഒപ്പം മാങ്ങാ കറിയും തേങ്ങ ചമ്മന്തിയും.. ദിവസങ്ങൾ കൂടി മനുഷ്യന്മാർ കഴിക്കുന്ന ഭക്ഷണം കഴിച്ചത് കൊണ്ടു കൂടി ആകണം ആ കഞ്ഞിക്കു വല്ലാത്ത രുചി തോന്നി..
സംസാരിക്കാൻ കഴിയാത്ത അമ്മൂമ്മയോട് ഈ സ്‌ഥലത്തെ പറ്റി ചോദിച്ചു അറിയാൻ കഴിയില്ലയിരുന്നു.. അമ്മൂമ്മക്ക് ഫോണും ഇല്ല.. പാവത്തിന് വിളിക്കാൻ ആരും
💬 Comments
View all comments