Chapter Title : ടോക്സിക് 3 [സാത്യകി]
ഉണ്ടെന്ന് തോന്നുന്നില്ല. ഊമ ആയതു കൊണ്ടല്ല ഒറ്റയ്ക്ക് ആയത് കൊണ്ടാണ് അതെന്ന് മാത്രം എനിക്ക് തോന്നി..
പക്ഷെ ഫോൺ എന്ന് ഞങ്ങൾ ചോദിച്ചത് അമ്മൂമ്മക്ക് മനസിലായിരുന്നു. അവർ കുറച്ചു ദൂരത്തു താമസിക്കുന്ന ഒരു മാമനോട് ഞങ്ങളുടെ കാര്യം പോയി പറഞ്ഞു. കുറച്ചു കഴിഞ്ഞു അങ്ങേര് ഇവിടേക്ക് വന്നു.. അവൾ ചെറിയ മയക്കത്തിൽ ആയിരുന്നു.. ആ പുള്ളി വന്നപ്പോൾ അവൾ മയക്കം വിട്ടു എഴുന്നേറ്റു..
ഞങ്ങൾ ആരാണ് എവിടുന്ന് വരുന്നു എന്നൊക്കെ പുള്ളി ചോദിച്ചു. അമ്മൂമ്മ പറഞ്ഞത് ഞാനും അവളും ഭാര്യയും ഭർത്താവും ആണെന്നാണ്.. ഞങ്ങൾ കൂട്ടുകാർ ആണെന്നാണ് അമ്മൂമ്മയോട് ഞങ്ങൾ കഷ്ടപ്പെട്ട് പറഞ്ഞത്. പക്ഷെ അമ്മൂമ്മയ്ക്ക് അത് മനസിലാക്കാനുള്ള കഴിവ് ഇല്ലാതെ പോയി. പക്ഷെ ഇപ്പോൾ വന്ന പുള്ളിക്ക് ഞങ്ങൾ ഭാര്യയും ഭർത്താവും അല്ലെന്ന് മനസിലായി. കാര്യങ്ങൾ മനസ്സിലാക്കുന്ന ആളോട് ആണേൽ ഞങ്ങൾ കള്ളവും പറഞ്ഞു
ഞാനും ഇവളും ഒളിച്ചോടി വന്നത് ആണെന്നും ഇടയ്ക്ക് വച്ചു വണ്ടി പഞ്ചർ ആയി കാട്ടിൽ വച്ചു വഴി തെറ്റി എന്നും പുള്ളിയെ പറഞ്ഞു വിശ്വസിപ്പിച്ചു.. ആളുടെ കയ്യിൽ ഒരു ഫോൺ ഉണ്ടായിരുന്നു. അത് വാങ്ങി അവൾ ആരെയോ കോൾ ചെയ്തു. അവൾ കോൾ കട്ട് ചെയ്തു കഴിഞ്ഞു ഫോൺ എനിക്ക് തന്നു. സുനിയുടെ നമ്പർ ഓർമയിൽ നിന്നെടുത്തു ഞാൻ ഡയൽ ചെയ്തു. റിംഗ് ഉണ്ട്.. പക്ഷെ ഫോൺ എടുത്തില്ല.. കൂട്ടത്തിൽ അവൾ വിളിച്ച നമ്പർ കൂടി ഞാൻ ചെക്ക് ചെയ്തു.. എന്നാൽ ആ നമ്പർ എനിക്ക് ഫോൺ തരുന്നതിന് മുമ്പേ അവൾ ഡിലീറ്റ് ആക്കിയിരുന്നു... വിളഞ്ഞ വിത്ത് തന്നെ...
സുനിയെ
💬 Comments
View all comments