Chapter Title : ടോക്സിക് 3 [സാത്യകി]
വീണ്ടും ട്രൈ ചെയ്തു എങ്കിലും കിട്ടിയില്ല. വേറെ ആരെയും വിളിക്കാനും തോന്നിയില്ല. അവളെ കൊണ്ടു പോകാൻ ആൾ വരുമെന്ന് അവൾ പറഞ്ഞു. രണ്ട് മണിക്കൂർ എടുക്കുമെന്ന്.. ഇവിടെ അടുത്ത് ഒരു ചെറിയ പാലമുണ്ട്. അതാണ് അവൾ അടയാളമായി വരുന്ന ആളോട് പറഞ്ഞത്. ഫോൺ തന്ന മാമൻ ആ സ്‌ഥലം ഞങ്ങൾക്ക് കാണിച്ചു തരാമെന്ന് ഏറ്റു.. ആ അമ്മൂമ്മയോട് യാത്ര പറഞ്ഞു ഞങ്ങൾ വഴിയിലേക്ക് ഇറങ്ങി...
ആ സ്‌ഥലം കാണിച്ചു തന്നിട്ട് മൂപ്പര് തിരിച്ചു പോയി. ഞാനും അവളും ആ റോഡിന്റെ സൈഡിൽ ആയിട്ട് ഇരുന്നു. രണ്ട് മണിക്കൂർ.. അത് കൂടി കഴിഞ്ഞാൽ അവളെ കൊണ്ട് പോകാൻ ആൾ വരും.. പിന്നെ ഞാൻ ഇവളെ കാണുമോ എന്ന് പോലുമറിയില്ല. കണ്ടാലും ഇപ്പോൾ ഉള്ള ഒരു അടുപ്പം അപ്പോൾ അവൾ കാണിക്കില്ല. ഇത്രയും ദിവസം ഈ യാത്ര ഒന്ന് അവസാനിക്കണം എന്നായിരുന്നു എനിക്ക്. ഇപ്പോൾ അതിന്റെ അവസാനം എത്തി അവിടെ കുത്തി ഇരിക്കുമ്പോ... കുറച്ചു കൂടി ഈ യാത്ര നീണ്ടിരുന്നു എങ്കിൽ എന്ന് ഞാൻ വെറുതെ ആശിച്ചു..
'നിന്റെ ആൾ എപ്പോ വരും...?
അവൾ എന്നോട് ചോദിച്ചു
'അവൻ കുറച്ചു സമയം എടുക്കും..'
ഞാൻ പറഞ്ഞു. സുനി വിളിച്ചിട്ട് എടുക്കാത്തത് ഞാൻ അവളോട് പറഞ്ഞില്ല. സത്യത്തിൽ ഞാൻ അതിനെ കുറിച്ച് കൂടുതൽ ചിന്തിച്ചിട്ട് കൂടിയില്ല.. എന്റെ മനസ്സിൽ മുഴുവൻ ഇവൾ ഉടനെ എന്റെ കണ്ണിന് മുന്നിൽ നിന്ന് നഷ്ടമാകും എന്ന ചിന്ത മാത്രം ആയിരുന്നു....
'അവസാനമായിട്ട് ചോദിക്കുവാ.. ആ പേര് ഒന്ന് പറഞ്ഞൂടെ...?
ഞാൻ അവളോട് ചോദിച്ചു
'എന്തിനാ ഇയാൾക്ക്
💬 Comments
View all comments