0%

Chapter Title : ടോക്സിക് 3 [സാത്യകി]

Author : സാത്യകി Read All Parts 196.7K

എന്റെ പേര് അറിഞ്ഞിട്ട്..?

അവൾ ചിരിച്ചു കൊണ്ടു ചോദിച്ചു..

'നിന്നേ ഇനി എപ്പോളെങ്കിലും ഓർക്കുമ്പോ ഒരു പേര് കൂടി വേണ്ടേ..?

ഞാൻ പറഞ്ഞു

'നീ ഒരു പേര് ഇട്ടിട്ടുണ്ടല്ലോ.. അങ്ങനെ തന്നെ ഓർത്തോ..'

അവൾ ഉദ്ദേശിച്ചത് ബുൾബുൾ ആണ്..

'എന്നാലും പേര് പറയില്ല..'

'പേര് പറഞ്ഞാൽ ശരിയാവില്ല.. അല്ലാതെ നിന്നോട് എന്തെങ്കിലും പ്രശ്നം ഉള്ളത് കൊണ്ടല്ല..'

അവൾ പറഞ്ഞു

' ഇപ്പോൾ വിളിക്കാൻ വരുന്നത് ആരാ.. അന്ന് കൂടെ ഉണ്ടായിരുന്ന ആളാണോ..?

അന്ന് സമറിന്റെ മുറിയിൽ അവളോട് ഒപ്പം ഉണ്ടായിരുന്ന ആളെ ആണ് ഞാൻ ചോദിച്ചത്

'അതേ..'

അവൾ പറഞ്ഞു.

'അത് ആരാണ്.. നിന്റെ..?

ഞാൻ ചോദിച്ചു

'അതെന്തിനാ അറിയുന്നേ...?

അവൾ ഒരു ആകാംക്ഷയോടെ ചോദിച്ചു

'ഒന്നുമില്ല..'

അത് പറഞ്ഞിട്ട് ഞാൻ മുഖം തിരിച്ചു..

'എന്റെ ഭർത്താവ് അല്ല.. ബോയ്ഫ്രണ്ട് അല്ല.. യാതൊരു ലവ് ഇന്ട്രെസ്റ്റ്മല്ല.. ആ ഉത്തരം മതിയാകുമോ...?

അവൾ ഒരു ചിരിയോടെ എന്നോട് ചോദിച്ചു.. ഞാൻ മുഖം ചെരിച്ചു അവളെ നോക്കി.. ഞാൻ ഉദ്ദേശിച്ചത് അവൾക്ക് മനസിലായിരുന്നു..

പിന്നെ ഇരുന്ന നിമിഷങ്ങൾ സത്യത്തിൽ എനിക്ക് വല്ലാതെ വീർപ്പു മുട്ടൽ ആയിരുന്നു. എപ്പോ വേണമെങ്കിലും അവളെ കൊണ്ട് പോകാൻ ഒരു വണ്ടി വഴിയുടെ അങ്ങേ തലയ്ക്കൽ പ്രത്യക്ഷപ്പെടുമെന്ന് എനിക്ക് അറിയാമായിരുന്നു.. ഓരോ നിമിഷവും ഓർത്ത് വയ്ക്കാൻ ഉള്ള എന്തെങ്കിലും അവളോട് സംസാരിക്കാമെന്ന് കരുതി എങ്കിലും ഞാൻ കൂടുതൽ വിഷമത്തിലേക്ക് പോകുക ആയിരുന്നു... വർഷങ്ങൾ ആയി ഒരു പെണ്ണിനോട് തോന്നാത്ത ആ അടുപ്പം ഇവളോട് തോന്നി തുടങ്ങിയോ എന്ന് എനിക്ക് സംശയം ആയി..

അങ്ങനെ ഞാൻ വിചാരിച്ചത്

💬 Comments

View all comments