Chapter Title : ടോക്സിക് 3 [സാത്യകി]
പോലെ വഴിയുടെ അങ്ങേ തലയ്ക്കൽ ഒരു കാർ പ്രത്യക്ഷപ്പെട്ടു.. ഞങ്ങൾ എഴുന്നേറ്റ് കാറിന് നേരെ നടന്നു.. എന്തൊക്കെയോ സംസാരിക്കണം എന്ന് വച്ചു. ഒന്നും അങ്ങോട്ട് സംസാരിച്ചില്ല..
'ഇനി നമ്മൾ കാണുമോ...?
ഞാൻ അവളോട് ചോദിച്ചു
'കാണാതെ ഇരിക്കട്ടെ..'
തമാശ പോലെ അവൾ പറഞ്ഞു
അവളിപ്പോ ത്രില്ലിൽ ആകും. തിരിച്ചു ജീവിതത്തിലേക്കു പോകുന്ന ത്രില്ലിൽ.. എന്റെ അതേ മാനസികാവസ്ഥ അവൾക്ക് ഉണ്ടാകാൻ ഒരു വഴിയുമില്ല..
കാർ ഞങ്ങളുടെ അടുത്തെത്തിയിരുന്നു.. ഇനി സംസാരിക്കാൻ ഒന്നും ബാക്കിയില്ല.. കാറിൽ നിന്ന് അന്ന് കൂടെ കണ്ട ആൾ പുറത്ത് ഇറങ്ങി. അയാൾ ഓടി വന്നു അവളെ കെട്ടിപിടിച്ചു. ബോയ് ഫ്രണ്ട് അല്ലെന്ന് അവൾ മുന്നേ പറഞ്ഞത് കൊണ്ടു ആ കാര്യം ഓർത്ത് എനിക്ക് വിഷമിക്കേണ്ടി വന്നില്ല.. ഞാൻ നിൽക്കുന്നത് കൊണ്ടു അയാൾ അവളോട് കൂടുതൽ ഒന്നും ചോദിച്ചില്ല..
'ബാലു.. ഇവൻ ഇല്ലാരുന്നേൽ എന്റെ കാര്യം കുറച്ചു കഷ്ടത്തിൽ ആയേനെ..'
അവൾ എന്നെ അയാൾക്ക് പരിചയപ്പെടുത്തി..
'താങ്ക്സ്.. താങ്ക്സ് അലോട്ട്...'
അയാൾ എനിക്ക് കൈ തന്നു നന്ദി പറഞ്ഞു
'നിന്റെ ഫ്രണ്ട് ഇപ്പോൾ വരുമോ..?
അവൾ ചോദിച്ചു
'വരും..'
ഞാൻ കള്ളം പറഞ്ഞു
'എന്നാൽ... ഞാൻ... പോട്ടെ....'
അത് പറയാൻ അവൾ ബുദ്ധിമുട്ടിയോ..? അതോ എന്റെ വെറും തോന്നലാണോ..?
ഞാൻ മറുപടി ഒന്നും പറഞ്ഞില്ല.. തലയാട്ടി നിന്നു
'പോവാടാ...'
അത് പറഞ്ഞിട്ട് അവൾ കാറിൽ കയറി.. കാർ എന്നെ വലം വച്ചു ചുറ്റി തിരിച്ചു എടുത്തിട്ട് മുന്നോട്ടു പോയി.. കാർ മുന്നോട്ടു പോകുമ്പോ അവൾ എന്നെ ഒന്ന് തിരിഞ്ഞു നോക്കുമെന്ന് ഞാൻ കരുതി.. പക്ഷെ
💬 Comments
View all comments