Chapter Title : ടോക്സിക് 3 [സാത്യകി]
ഒരു ആണും ഒരു പെണ്ണും.. അകത്തു നടക്കുന്ന സംഭവം കണ്ടു അവർ എന്ത് ചെയ്യണം എന്നറിയാതെ കൺഫ്യൂഷനിൽ ആയി
അകത്തു കയറി വന്നവരിൽ ആണിനെ ഞാൻ അറിയില്ല.. ഒരു താടിക്കാരൻ.. മുപ്പത്തഞ്ചു വയസിനു മേലേ പ്രായം ഉണ്ടാകും.. അവനെ ഞാൻ കണ്ടിട്ടേയില്ല. പക്ഷെ കൂടെയുള്ള പെണ്ണ്.. അവളെ ഞാൻ അറിയും.. ഇത് അവളല്ലേ.. സീത.. അല്ല സീത എന്ന കള്ളപ്പേരിൽ വന്നവൾ..
എന്ത് ചെയ്യണം എന്ന് അറിയാതെ ഞങ്ങൾ എല്ലാവരും മൊത്തത്തിൽ സ്റ്റക്ക് ആയി നിന്നു.. സുനി ആണ് ആ സീൻ ഒന്ന് ചലിപ്പിച്ചത്
'ഇവിടെ ഒരു ഡ്രാമ പ്രാക്ടീസ് നടക്കുകയാണ്.. പിന്നെ വരൂ എന്തിനായാലും..'
അവരുടെ അടുത്തേക്ക് ചെന്നു ഡോറിന് പുറത്തേക്ക് അവരെ കൊണ്ട് ആക്കാനുള്ള ഉദ്ദേശത്തിൽ സുനി കാലെടുത്തു വച്ചതും ആ പെണ്ണ് പെട്ടന്ന് സുനിയുടെ കയ്യിൽ കയറി പിടിച്ചു തിരിച്ചു.. അവളുടെ കൂടെ വന്നവൻ സുനിയെ തള്ളി ഭിത്തിയിൽ മുഖം ഉരച്ചു നിർത്തി... പണ്ടാരം ഇവർ ആരപ്പാ ഇതിനിടയിൽ വന്നു കൊണയ്ക്കുന്നത്..
'അവനെ വിട്..'
സമറും ആയി എഴുന്നേറ്റ് ഞാൻ അവരോട് പറഞ്ഞു. എന്റെ ഒരു കൈ അപ്പോളും അവന്റെ കഴുത്തിൽ ഉണ്ടായിരുന്നു
'അവനെ വിട്ടു താ..'
അവളുടെ കൂടെ വന്നവൻ ആണ് സംസാരിച്ചത്
ഓ.. ഇവർ ഇവനേ നോക്കി വന്നതാണ്. ഇവൾ അതാണല്ലോ ഇവന്റെ ഫോട്ടോയുമായി ലൊക്കേഷനിൽ ഒക്കെ വന്നു പരതിയത്. ഇവളും ഇവനുമായുള്ള കണക്ഷൻ എന്താണ്.. സമറിനെ വിടാൻ പറയുന്നു. എനിക്ക് അത് മനസിലായില്ല.. ഞാൻ കൂടുതൽ ആലോചിക്കാനും പോയില്ല
കഴുത്തിൽ നിന്ന് കയ്യെടുത്തു സമറിനെ ഞാൻ ദൂരേക്ക് വലിച്ചെറിഞ്ഞു..
💬 Comments
View all comments