Chapter Title : ടോക്സിക് 3 [സാത്യകി]
നേരത്തെ കരുതിയിരുന്ന ടവൽ കൊണ്ട് മറച്ചു..
'മീനാക്ഷി എവിടെ...?
എന്റെ കൈക്ക് ഉള്ളിൽ ഞരങ്ങുന്ന സമറിന്റെ മുഖത്ത് ഒരടി കൊടുത്തു കൊണ്ട് സുനി ചോദിച്ചു.. സംസാരിക്കാൻ ഉള്ളൊരു അയവിനായി ഞാൻ സമറിന്റെ കഴുത്തിൽ നിന്നും പിടി ഒരല്പം അയച്ചു..
'നീയൊക്കെ ആരാ..?
സമർ ഞങ്ങളോട് തിരിച്ചു ചോദിച്ചു
'ആദ്യം ചോദിച്ചതിന് ഉത്തരം പറ.. മീനാക്ഷി എവിടെ..?
സുനി വീണ്ടും ചോദിച്ചു
'നിന്റെ ഒക്കെ കയ്യിലാണ് അപ്പോൾ മോതിരമല്ലേ...? നീയൊന്നും അധികം ഇവിടെ ജീവിക്കില്ലെടാ.. നിന്നെയൊക്കെ ചമ്പാരന്മാർ തീർക്കുമെടാ..'
സമർ കണിശതയോടെ പറഞ്ഞു. അത് കേട്ടപ്പോൾ സത്യത്തിൽ നെഞ്ചിൽ ഒരു ആളൽ ഉണ്ടായി. പക്ഷെ ഉണ്ടായ നടുക്കം ഞാൻ പുറത്ത് കാണിച്ചില്ല. മോതിരത്തെ കുറിച്ച് ഇവന് അറിയാം.. അപ്പോൾ ഇവൻ ശരിക്കും ചമ്പാരന്മാരുടെ ക്ലോസ് ആയിരിക്കും.. മോതിരത്തെ കുറിച്ച് എന്തൊക്കെ ഇവന് അറിയാമെന്നു കൂടി അറിയണം...
'അതിന് മുന്നേ നീ തീരും.. മര്യാദക്ക് അവൾ എവിടെ ഉണ്ടെന്ന് പറ..'
സുനി അവനെ വീണ്ടും തല്ലി. അവൻ അപ്പോളും മീനുവിനെ കുറിച്ച് മിണ്ടുന്നില്ല..
പക്ഷെ അപ്പോളാണ് ഒരു ശബ്ദം എന്റെ ചെവിയിൽ എത്തുന്നത്. തീരെ ചെറിയ ശബ്ദം ആണ്. പക്ഷെ മോതിരത്തിന്റെ ശക്തി കൊണ്ട് എനിക്ക് അത് നല്ലത് പോലെ കേൾക്കാം.. ഈ റൂമിന്റെ ഡോർ ആരോ തുറക്കാൻ ശ്രമിക്കുന്നത് ആണ്. സമർ അല്ലാതെ ഇവിടെ ആരും വരാറില്ല.. അപ്പോൾ ഇതാര്.?
'സുനി... ആരോ ഡോർ തുറക്കുന്നു... ഡോർ ലോക്ക് ആക്കു..'
ഞാൻ അവനോട് പറഞ്ഞു
പക്ഷെ അപ്പോളേക്കും വൈകിയിരുന്നു.. ഡോർ തുറന്നു രണ്ട് പേര് പെട്ടന്ന് ഉള്ളിലേക്ക് വന്നു..
💬 Comments
View all comments