0%

Chapter Title : ടോക്സിക് 3 [സാത്യകി]

Author : സാത്യകി Read All Parts 13.5K

കൊണ്ട് മുറുക്കെ പിടിച്ചു താഴെ ഇട്ടു..

സമർ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു അറ്റാക്ക് ആയിരുന്നു അത്. അതിന്റെ പതർച്ച അയാളിൽ ഉണ്ടായിരുന്നു. പക്ഷെ പെട്ടന്ന് തന്നെ അയാൾ ധൈര്യം സംഭരിച്ചു കുതറാൻ തുടങ്ങി. അയാളെ ഒതുക്കാൻ ഞങ്ങൾ രണ്ട് പേർക്ക് പറ്റാവുന്ന കാര്യമേ ഉള്ളായിരുന്നു എങ്കിലും ഇങ്ങനെ ഒരു പരുപാടി ആദ്യം ചെയ്യുന്നതിന്റെ ടെൻഷനും പേടിയും ഉള്ളത് കൊണ്ട് ഞങ്ങളെ ഒന്ന് കുലുക്കാൻ സമറിനു കഴിഞ്ഞു. മാത്രം അല്ല അയാൾ പ്രാണഭയത്തിലും ആണ് കുതറുന്നത്..

'നീ മുന്നിൽ പോയി കാലിൽ പിടിക്ക്..'

കഴുത്തിൽ നിന്ന് പിടിവിടാതെ ഞാൻ സുനിയോട് പറഞ്ഞു

സുനി പെട്ടന്ന് എഴുന്നേറ്റ് സമറിന്റെ കാലിൽ പിടിച്ചതും സമർ കാല് ശക്തിയിൽ കുടഞ്ഞു.. സുനി പിന്നിലേക്ക് തെറിച്ചു വീണു..

എന്റെ കൈ കഴുത്തിലു നിന്നും അല്പം ഉയർത്താനും അവന് കഴിഞ്ഞു. സമറിനു മേലുള്ള നിയന്ത്രണം ഞങ്ങൾക്ക് നഷ്ടം ആയി തുടങ്ങി. ഇവൻ എങ്ങാനും ഇവിടെ നിന്നും രക്ഷപ്പെട്ടു പോയാൽ പിന്നെ ഇങ്ങനെ ഒരവസരം കിട്ടിയെന്ന് വരില്ല.. അത് കൊണ്ട് മോതിരവിരലിൽ നിന്നും മോതിരം ഊരി ഞാൻ എന്റെ നടുവിരലിൽ തൽക്ഷണം ഇട്ടു..

അദൃശ്യത മാറി അമാനുഷിക ബലം എന്നിലേക്ക് പ്രവഹിച്ചു.. ഇത്തവണ സമറിനു എന്റെ കൈകൾ അകത്താൻ സാധിച്ചില്ല. എന്റെ കൈക്ക് ഉള്ളിൽ കുടുങ്ങി അയാളുടെ ശ്വാസം മുട്ടി.. അപ്പോളേക്ക് സുനി എഴുന്നേറ്റു വന്നു..

'മുഖം മറയ്ക്ക്...'

ഞാൻ അവനോട് പറഞ്ഞു. ഇപ്പോൾ സുനിയെ സമറിനു കാണാം.. പിന്നിൽ ആയത് കൊണ്ട് എന്റെ മുഖം അവന് കാണാൻ പറ്റില്ല.. ഞാൻ പറഞ്ഞത് കേട്ട് സുനി മുഖം

💬 Comments

View all comments