0%

Chapter Title : ടോക്സിക് 3 [സാത്യകി]

Author : സാത്യകി Read All Parts 13.5K

വല വിരിക്കാൻ ഞങ്ങൾ തീരുമാനിച്ചു. അവൻ താമസിക്കുന്ന അവന്റെ ഫ്ലാറ്റ് തന്നെ അതിന് ഉചിതം എന്ന് എനിക്ക് തോന്നി.. അങ്ങനെ ആ ഫ്ലാറ്റിന്റെ വാതിലിന് മുന്നിൽ സമറിനെ കാത്തു ഞാനും സുനിയും നിന്നു.. അദൃശ്യരായി..

കുറേ നേരത്തെ കാത്തിരിപ്പിനു ശേഷമാണ് സമർ അവിടെ എത്തിയത്. ആൾ സ്വല്പം മദ്യപിച്ചിട്ടുണ്ട്. ഡോറിന് അടുത്തേക്ക് സമർ വന്നപ്പോൾ അയാളെ തൊടാതെ ഞാനും സുനിയും മാറി നിന്നു. ഡോർ തുറക്കുമ്പോ അയാൾക്ക് ഒപ്പം തന്നെ ഉള്ളിൽ കടക്കണം. അത് പക്ഷെ എളുപ്പം ആയിരുന്നു. സമറിനു ദേഹത്തു മുട്ടാതെ തന്നെ ഞാനും സുനിയും അവന്റെ റൂമിന് ഉള്ളിൽ കടന്നു..

അകത്തു എത്തി കഴിഞ്ഞാണ് അയാളുടെ മുഖം ഞാൻ ശരിക്ക് ഓർമ്മിച്ചത്. ഇത് മറ്റവൻ ആണല്ലോ. പെരിയവരുടെ കൂടെ കാറിൽ പലപ്പോഴും കണ്ടിട്ടുള്ളവൻ. ഇവനേ അന്വേഷിച്ചാണ് അന്ന് സീത എന്ന പേരിൽ ഒരു പെണ്ണ് പോലിസ് ആയി വന്നു എന്നെ പറ്റിച്ചത്.. അത് സമർ ആയിരുന്നോ..? ഇവന് അപ്പോൾ ചമ്പാരൻമാരും ആയി നല്ല ബന്ധം ഉണ്ടല്ലോ..

സമറിനെ ചമ്പാരന്റെ ഒപ്പം കണ്ടിട്ടുണ്ട് എന്ന ഓർമ എനിക്ക് വന്നെങ്കിലും മറ്റെവിടെയോ വച്ചു കൂടി ഇയാളെ ഞാൻ കണ്ടിട്ടുണ്ട് എന്ന് എനിക്ക് തോന്നി. പക്ഷെ അതെവിടെ വച്ചു എന്ന് എനിക്ക് അപ്പോൾ ഓർമ്മിക്കാൻ കഴിഞ്ഞില്ല..

അധികം സമയം പാഴാക്കാതെ കാര്യം നടത്തണം എന്നായിരുന്നു ഞങ്ങളുടെ പ്ലാൻ. എന്റെ നിർദ്ദേശം കിട്ടിയപ്പോൾ സുനി എന്റെ അടുത്തേക്ക് നീങ്ങി നിന്നു.. ഞങ്ങൾ രണ്ടും ഇപ്പോൾ സമറിനു പിന്നിലാണ്. മെല്ലെ അടുത്തേക്ക് ചെന്നു അപ്രതീക്ഷിതമായി ഞാൻ അയാളുടെ കഴുത്തിൽ കൂടെ കൈ

💬 Comments

View all comments