Chapter Title : ടോക്സിക് 3 [സാത്യകി]
'അവന്റെ പേര്.. പേര് മാത്രം..'
ഞാൻ ചോദിച്ചു
'അത് അറിഞ്ഞിട്ടും നിനക്ക് ഒന്നും ചെയ്യാൻ കഴിയില്ല ബാലു.. അഥവാ നീ അവനെ കണ്ടു പിടിച്ചാലും അവനു മുകളിൽ ഉള്ളവരിലേക്ക് നീ എത്തില്ല. അതിന് മുമ്പ് അവർ നിന്നേ തീർക്കും.. നിന്നോട് ഇങ്ങനെ പറയുന്നതിൽ എനിക്ക് വിഷമം ഉണ്ട്. ഞാൻ ഈ പറഞ്ഞത് ഒക്കെ മറന്നേക്ക്..'
ജോർജ് പറഞ്ഞു
'സാറിന് ആത്മാർത്ഥമായിട്ട് വിഷമം ഉണ്ടെങ്കിൽ അവന്റെ പേര് മാത്രം പറയൂ.. പ്ലീസ്..'
ഞാൻ ആ പേരിന് വേണ്ടി യാചിച്ചു.. പേര് പറയാതെ ഇരിക്കാൻ ജോർജ് സാർ മാക്സിമം ശ്രമിച്ചു. പക്ഷെ അതെങ്കിലും പറയേണ്ട ധൈര്യം താൻ കാണിക്കണം എന്ന് ജോർജ് സാറിന് തോന്നി.
'അവന്റെ പേര് സമർ..'
ജോർജ് സാർ ഒടുവിൽ അവന്റെ പേര് ഉരുവിട്ടു
അവൻ എവിടെ ആണ് താമസിക്കുന്നത് എന്നും ഞാൻ തന്നെ കണ്ടു പിടിച്ചു. പക്ഷെ അപ്പോളും എന്താണ് ചെയ്യാൻ പോകുന്നത് എന്ന് എനിക്ക് ഒരു പിടിയും ഇല്ലായിരുന്നു. കാര്യത്തോട് അടുത്ത് വന്നപ്പോൾ ഒരു ഭയവും. പക്ഷെ വെറുതെ ഇരിക്കാൻ എന്തായാലും ഞാൻ ഒരുക്കം ആയിരുന്നില്ല. ഞാൻ മാത്രമല്ല സുനിയും..
'ഒരു കണക്കിന് ഈ മോതിരം നമ്മുടെ കയ്യിൽ പെട്ടത് ഭാഗ്യം ആയി..'
സുനി എന്നോട് പറഞ്ഞു
'അതെന്താ..?
ഞാൻ ചോദിച്ചു
'ഇത് വച്ചു നമുക്ക് അവനെ പൊക്കാം. അദൃശ്യൻ ആയി ചെന്നാൽ മതിയല്ലോ. ഒരു തെളിവും ഉണ്ടാകില്ല..'
സുനി പറഞ്ഞു
അവൻ പറഞ്ഞത് ശരിയെന്നു എനിക്കും തോന്നി. മോതിരം കയ്യിൽ ഉള്ളപ്പോ കുറച്ചു കൂടി ധൈര്യം ഞങ്ങൾക്ക് തോന്നി. അങ്ങനെ സമറിനു വേണ്ടി
💬 Comments
View all comments