Chapter Title : ടോക്സിക് 3 [സാത്യകി]
കത്ത് വരെ വന്നു.. അതിനപ്പുറം എനിക്കും പോകാൻ കഴിഞ്ഞില്ല.. ഐആം റിയലി സോറി..'
അയാളുടെ വാക്കുകൾ സത്യം ആണെന്ന് എനിക്ക് അറിയാമായിരുന്നു. ഇങ്ങനെ എന്തോ സംഭവിക്കുന്നു എന്ന് എനിക്ക് മുന്നേ തോന്നിയിരുന്നു. മീനുവിനെ തട്ടി കൊണ്ട് പോയവരിൽ ഏതോ ഉന്നതർ പെട്ടിട്ടുണ്ട്.. അവരെ പോലീസിന് ഭയം ആയിരിക്കും.. പക്ഷെ എനിക്ക് ഭയമില്ല.
'ആരാണ്.. ആരാണ് ഇതിന് പിന്നിൽ എന്ന് സാറിന് അറിയാമോ..?
ഞാൻ ചോദിച്ചു
'അറിയില്ല.. പക്ഷെ ഒരു സംസ്ഥാനത്തെ പോലീസിനെ നിയന്ത്രിക്കാനും സോഷ്യൽ മീഡിയയിൽ നിന്ന് പോലും വാർത്ത നീക്കം ചെയ്യാനും ഉള്ള സ്വാധീനം ഉള്ളവർ ആണ്..'
ജോർജ് സാർ പറഞ്ഞു
'അവളെ കണ്ടെത്താൻ ഉള്ള എന്തെങ്കിലും.. എന്തെങ്കിലും സാറിന് അറിയാമോ..?
ഞാൻ ചോദിച്ചു
'സോറി..'
അത് പറഞ്ഞിട്ട് ജോർജ് സാർ മുഖം തിരിച്ചു
'പ്ലീസ്.. എന്തെങ്കിലും...?
'അത് ഞാൻ പറഞ്ഞാലും നിനക്ക് അവനെ ഒന്നും ചെയ്യാൻ പറ്റില്ല. എനിക്ക് അവനെ ഒന്ന് കോസ്റ്റിൻ ചെയ്യാൻ പോലും കഴിഞ്ഞില്ല..'
ജോർജ് സാർ പറഞ്ഞു
'സോ.. സാർ ആളെ കണ്ടു പിടിച്ചിരുന്നു...?
ഞാൻ ചോദിച്ചു
'I'm not sure. പക്ഷെ മീനാക്ഷിയുടെ അച്ഛൻ തന്ന വണ്ടിയുടെ descriptions വച്ചു അവിടുത്തെ cctv വച്ചു ഞങ്ങൾ kidnap ചെയ്യാൻ ഉപയോഗിച്ച് എന്ന് പറയുന്ന വണ്ടി കണ്ടു പിടിച്ചിരുന്നു. അതിന്റെ ഓണർ ആണെങ്കിൽ ഒരു ViP പിമ്പും. So എന്റെ ഊഹം വച്ചു മീനാക്ഷി എവിടെ എന്ന് അറിയണം എങ്കിലു അവനെ പൊക്കണം. പക്ഷെ അവിടേക്ക് എത്തുന്നതിനു മുന്നേ എനിക്ക് മുന്നിലുള്ള എല്ലാ വഴിയും ക്ലോസ് ആയി..'
സാർ പറഞ്ഞു
💬 Comments
View all comments