0%

Chapter Title : ടോക്സിക് 3 [സാത്യകി]

Author : സാത്യകി Read All Parts 8.9K

പുറത്ത് വരില്ല എന്ന് എനിക്ക് തോന്നി.. ഞാൻ മുറിയാകെ ഒന്ന് കണ്ണോടിച്ചു.. ഷെൽഫിൽ ഒരുപാട് ഫോട്ടോകൾ ഉണ്ട്.. കൂടുതലും മക്കളുടെ.. രണ്ട് പെണ്മക്കൾ ആണ് ജോർജ് സാറിന്..

'സാറിന് രണ്ട് പെൺമക്കൾ ആണല്ലേ.. എന്താ അവരുടെ പേര്..?

അത് മാത്രമാണ് ഞാൻ ചോദിച്ചത്. അയാളുടെ കണ്ണിൽ നോക്കി. ആ ഒറ്റ ചോദ്യത്തിൽ എന്റെ മുന്നിൽ ഇരുന്ന ശക്തനായ പോലീസ് ഉദ്യോഗസ്‌ഥൻ ഉരുകി ഇല്ലാതാകുന്നത് ഞാൻ കണ്ടു. മുന്നിലെ ഇരിപ്പിടത്തിൽ ഇപ്പോൾ ശേഷിക്കുന്നത് ഒരു പിതാവാണ്.. അയാൾക്ക് എന്നിൽ നിന്ന് ഓടി മറയാൻ കഴിയില്ല

'ബാലു.. ഐആം സോറി..'

ജോർജ് സാറിന്റെ ശബ്ദം തീരെ നേർത്തു.. ഒരു ഏറ്റു പറയലിന്റെ ശാന്തതയിൽ സാർ സംസാരിച്ചു

'ഐആം സോറി.. എനിക്കോ എന്റെ ഫോഴ്സിനൊ നിന്നെയോ മീനുവിന്റെ അച്ഛനെയോ ഹെല്പ് ചെയ്യാൻ കഴിയില്ല..'

'സാർ എന്താണ് പറയുന്നത്..?

ഞാൻ ചോദിച്ചു

'ഈ കേസിൽ അന്വേഷണം നടക്കരുത് എന്ന് ആർക്കോ വലിയ താല്പര്യം ഉണ്ട്. അതാര് തന്നെ ആണെങ്കിലും അവർ സാധാരണക്കാർ അല്ല. ഇതിന്റെ പിന്നിൽ ഉള്ളവരെ പുറത്ത് കൊണ്ട് വരാൻ ഞാൻ മാക്സിമം ശ്രമിച്ചു.. Prime suspect ന്റെ അടുത്ത് വരെ ഞാൻ എത്തിയത് ആണ്. പക്ഷേ അവനെ ഒന്ന് തൊടാൻ പോലും എനിക്ക് പറ്റിയില്ല. മുകളിൽ നിന്നും മിനിസ്ട്രിയിൽ നിന്നുമുള്ള പ്രഷർ പോലും നോക്കാതെ ഞാൻ മാക്സിമം ശ്രമിച്ചു. പക്ഷെ.. പക്ഷെ എനിക്ക് ഒരാളെ കൊണ്ട് തൊടാൻ പറ്റുന്ന ഒന്നല്ല ഈ കേസിലെ പ്രതികൾ എന്ന് എനിക്ക് മനസിലായി. എന്റെ മക്കളെയും ചേർത്ത് ഞാൻ അന്വേഷിക്കേണ്ടി വരുമെന്ന് പറഞ്ഞു എനിക്ക്

💬 Comments

View all comments