Chapter Title : ടോക്സിക് 3 [സാത്യകി]
എന്റെ രോഷപ്രകടനം കണ്ടപ്പോൾ ജോർജ് സാർ ഒന്ന് തണുത്തു.. സാർ നിർബന്ധിച്ചു എന്നെ വീട്ടിനു ഉള്ളിലേക്ക് വിളിച്ചു. അവിടെ ഞങ്ങൾക്ക് കുറച്ചു പ്രൈവറ്റ് ആയിട്ട് സംസാരിക്കാൻ ഒരു സ്കോപ്പ് ഉണ്ടായിരുന്നു..
'അവൾക്ക് എന്താണ് സാർ സംഭവിച്ചത്..?
ഞാൻ ചോദിച്ചു
'സത്യം ആയും അവൾ എവിടെ എന്നോ, അവൾക്ക് എന്ത് സംഭവിച്ചു എന്നോ പോലീസിന് ഇപ്പോളും ഒരു ഐഡിയ ഇല്ല..'
ജോർജ് സാർ പറഞ്ഞു
'ലുക്ക്.. ഞങ്ങൾക്ക് സ്വാധീനം ഇല്ല പണം ഇല്ല. പക്ഷെ നിങ്ങൾ പറയുന്ന എന്തും പറ്റുമെങ്കിൽ ഞാൻ സാധിച്ചു തരാം.. എനിക്ക് അവളെ അവളുടെ അച്ഛനെ ഏൽപ്പിക്കണം.. സാർ എന്ത് വേണമെങ്കിലും. ചോദിച്ചോളൂ..'
ഞാൻ പറഞ്ഞു
'കൈക്കൂലി വാങ്ങിയാൽ മാത്രം പണി എടുക്കുന്ന ഒരുത്തൻ ആയി നീ എന്നെ കാണരുത്..'
ജോർജ് സാർ എന്നോട് വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കാൻ ഒരു സൂചന നൽകി
'പിന്നെ എന്താണ് നിങ്ങൾക്ക് വേണ്ടത്. പെരിയവരുടെ കേസിൽ ഇൻഫർമേഷൻ വേണോ..? പെരിയവർ കൊല്ലപ്പെട്ടത് ആണ്. അത് ആദ്യം കണ്ടത് ഞാനാണ്. പക്ഷെ കൊന്ന ആളെ ഞാൻ കണ്ടില്ല.. ആ കേസിൽ എന്ത് സഹായം വേണമെങ്കിലും ഞാൻ ചെയ്യാം..'
ഞാൻ പറഞ്ഞു
'അയാളുടെ ഫാമിലിക്ക് പെരിയവർ കൊല്ലപ്പെട്ടു എന്നൊരു ന്യൂസ് പുറത്ത് വരരുതായിരുന്നു. ആ കേസിൽ ഇനി ഞങ്ങൾക്ക് റോൾ ഒന്നുമില്ല.. പിന്നെ മീനാക്ഷിയുടെ കേസ്... അത്.. അത് ഞങ്ങൾ അന്വേഷിക്കുന്നുണ്ട്.. Trust us. ഉടനെ തന്നെ അവളെ ഞങ്ങൾ കണ്ടു പിടിക്കും..'
ജോർജ് സാർ എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു. ഞാൻ എത്ര സമ്മർദ്ദം ചെലുത്തിയാലും അയാളുടെ ഉള്ളിൽ ഉള്ളത്
💬 Comments
View all comments