0%

Chapter Title : ടോക്സിക് 3 [സാത്യകി]

Author : സാത്യകി Read All Parts 6.4K

ഞാൻ പറഞ്ഞു

'അതെന്താ ശരിയാവാത്തത്..?

സാർ ചോദിച്ചു

'അവിടെ ആകുമ്പോൾ സാറിന് കള്ളം പറയേണ്ടി വരും. ഇവിടെ വച്ചു സത്യം പറയാനുള്ള ധൈര്യം കാണിക്കുമെന്ന് എനിക്ക് തോന്നി..'

ഞാൻ തുറന്നു പറഞ്ഞു

'നീ എന്താ പറഞ്ഞു വരുന്നത്..?

'കേസിന്റെ കാര്യം തന്നെ. അതിൽ ഇത്രയും ദിവസം ആയിട്ടും ഒരു പുരോഗതിയുമില്ല. അവൾക്ക് എന്ത് സംഭവിച്ചു എന്ന് പോലും ഒരു പിടിയുമില്ല. പോലീസ് ഇൻവെസ്റ്റിഗേഷൻ നടത്തുന്നില്ല എന്ന് നമ്മൾ രണ്ട് കൂട്ടർക്കും അറിയാം.. അത് എന്ത് കൊണ്ടാണ് എന്നാണ് എനിക്ക് അറിയാത്തത്...?

ഞാൻ സാറിന്റെ മുഖത്ത് നോക്കി തന്നെ കാര്യം പറഞ്ഞു

'നീ എന്താ എന്നെ പോലീസ് ആകാൻ പഠിപ്പിക്കാൻ വന്നതാണോ..?

സാർ കുറച്ചു ഉറച്ച ശബ്ദത്തിൽ ചോദിച്ചു

'അതിനൊന്നും അല്ല.. പറ്റില്ലെങ്കിൽ ഈ യൂണിഫോം അഴിച്ചു വച്ചിട്ട് പോവാൻ പറയാൻ വന്നതാ.. ഒരു VIP മരിച്ചപ്പോ മണിക്കൂറിനു ഉള്ളിൽ അവിടെ ഉണ്ടായിരുന്ന ഞങ്ങളെ സ്റ്റേഷനിൽ എത്തിച്ച സാറിന്, സിറ്റിയുടെ ഉള്ളിൽ വച്ചു കിഡ്നാപ്പ് ചെയ്യപ്പെട്ട കുട്ടിയെ കുറിച്ച് യാതൊരു അറിവും ഇല്ല എന്ന് വിശ്വസിക്കാൻ ഞാൻ പൊട്ടൻ അല്ല..'

എന്റെ ഉള്ളിൽ കിടന്ന സങ്കടം ഒക്കെ ദേഷ്യമായി പുറത്ത് വന്നു. ജോർജ് സാറിന്റെ മുന്നിൽ ആയിരുന്നു ആ പൊട്ടിത്തെറി വന്നതും. പോലീസ് ഈഗോ വച്ചു അയാൾ തിരിച്ചു എങ്ങനെ പ്രതികരിക്കും എന്ന് അറിഞ്ഞിട്ട് തന്നെ ആണ് ഞാൻ ഇതൊക്കെ പറഞ്ഞത്. ഇത്രയും ധൈര്യം എങ്കിലും ഞാൻ കാണിച്ചില്ലേൽ പിന്നെ മീനു എന്നെ ഏട്ടാ എന്ന് വിളിച്ചത് ഒക്കെ ഞാൻ മറന്നു എന്നാവും..

'നീ വാ.. നമുക്ക് സംസാരിക്കാം..'

💬 Comments

View all comments