0%

Chapter Title : ടോക്സിക് 3 [സാത്യകി]

Author : സാത്യകി Read All Parts 4.2K

ചെയ്യാം..'

ഹരി പറഞ്ഞു

അവൻ പറഞ്ഞത് ഹിമ വിശ്വസിച്ചു എങ്കിലും എനിക്ക് എന്തോ അവന്റെ പെരുമാറ്റത്തിൽ ഒരു പന്തികേട് തോന്നി. അവൻ എന്തോ ഒളിക്കുന്നത് പോലെ ഉണ്ടായിരുന്നു. ഇനി അതവന്റെ മുഖത്തിന്റെ സ്വാഭാവികമായ കള്ളലക്ഷണം ആണൊന്നും അറിയില്ല..

ഹരിയുടെ വീഡിയോ വരുന്നത് നോക്കി ഞങ്ങൾ രണ്ടും വെറുതെ സമയം കളഞ്ഞു. ഹിമ രണ്ട് മൂന്ന് തവണ വിളിച്ചിട്ട് അവൻ ഫോൺ എടുത്തു പോലുമില്ല. ഹരി ഞങ്ങളെ ഒഴിവാക്കുകയാണ് എന്ന് എനിക്ക് മനസിലായി.

എല്ലാം കൂടി ആയപ്പോൾ എന്തൊക്കെയോ സ്പെല്ലിങ് മിസ്റ്റേക്ക് എനിക്ക് എല്ലാത്തിനും പിന്നിൽ തോന്നി തുടങ്ങി. ഇനിയും വെറുതെ ഇരിക്കാൻ ഞാൻ തയ്യാറല്ലായിരുന്നു. പോലീസും മാധ്യമവും ഒന്നും കൂടെ നിന്നില്ല എങ്കിലും ഞാനായി മീനുവിനെ കണ്ടു പിടിക്കുമെന്ന വാശി എനിക്ക് വന്നു. അതിന് ആദ്യം ആരാണ് അന്വേഷണം അട്ടിമറിക്കുന്നത് എന്ന് എനിക്ക് അറിയണമായിരുന്നു. അതറിയാനുള്ള വഴി ജോർജ് സാറാണ്..

സാധാരണ കാണാൻ പോകുന്നത് പോലെ സ്റ്റേഷനിൽ അല്ലായിരുന്നു ഞാൻ പോയത്. ഞാൻ ജോർജ് സാറിന്റെ വീട് കണ്ട് പിടിച്ചു അവിടേക്ക് ആണ് പോയത്. ഞാൻ ചെന്നപ്പോ ആൾ അവിടെ ഇല്ലായിരുന്നു. കുറച്ചു നേരം വെയിറ്റ് ചെയ്തപ്പോ സാർ എത്തി. എന്നെ അവിടെ ആൾ തീരെ പ്രതീക്ഷിച്ചിരുന്നില്ല..

'നീയോ..? എന്താ ഇവിടെ..?

ജോർജ് സാർ ചോദിച്ചു

'ഞാൻ സാറിനെ പേർസണൽ ആയിട്ട് ഒന്ന് കാണാൻ വന്നതാണ്..'

ഞാൻ പറഞ്ഞു

'പേർസണൽ ആയി എന്ത് പറയാൻ. നീ നാളെ സ്റ്റേഷനിൽ വാ. അവിടെ വച്ചു സംസാരിക്കാം..'

ജോർജ് സാർ എന്നെ ഒഴിവാക്കാൻ ശ്രമിച്ചു

'അവിടെ വച്ചു സംസാരിച്ചാൽ ശരിയാവില്ല..'

💬 Comments

View all comments