0%

Chapter Title : ടോക്സിക് 3 [സാത്യകി]

Author : സാത്യകി Read All Parts 4.2K

കാണണ്ട എന്ന് കരുതി ഞാൻ തിരിഞ്ഞു നടന്നു..

അന്ന് ഷൂട്ടിംഗ് കഴിഞ്ഞു എല്ലാരും പോകാൻ നേരം ഹിമ വീണ്ടും എന്റെ അടുത്ത് വന്നു. കേസിനെ കുറിച്ച് കാര്യങ്ങൾ എന്നോട് തിരക്കി. ഞാൻ എല്ലാം അവളോട് പറഞ്ഞു. ഒരാളുടെ മുന്നിൽ എല്ലാ പ്രയാസവും പറയുമ്പോ ചെറിയൊരു ആശ്വാസം ഉണ്ട്. എല്ലാം കേട്ടിട്ട് അവൾക്ക് വല്ലാതെ സങ്കടം ആയി. ഈ കേസിൽ അവളെ കൊണ്ട് ആകുന്ന രീതിയിൽ ഹെല്പ് ചെയ്യാമെന്ന് ഹിമ എന്നോട് പറഞ്ഞു..

അത് വെറും വാക്ക് അല്ലായിരുന്നു. പോലീസ് വഴി അധികം പുഷ് ചെയ്യാൻ പറ്റാത്തത് കൊണ്ട് സോഷ്യൽ മീഡിയ ആയിരുന്നു ഞങ്ങൾ തിരഞ്ഞെടുത്ത വഴി.. ഹിമയ്ക്ക് അത്യാവശ്യം പരിചയം ഉള്ളൊരു യൂട്യൂബറേ കാണാൻ എന്റെ ഒപ്പം വരാമെന്ന് അവൾ പറഞ്ഞു. ലോകത്തുള്ള സകല കാര്യങ്ങളിലും അഭിപ്രായം പറഞ്ഞു അരി വാങ്ങുന്ന യൂട്യൂബർമാരിൽ ഒരാളാണ് ഹരി. ഈ സാഹചര്യത്തിൽ ഇവനെ പോലെ ഉള്ള ഒരാളുടെ സഹായം എങ്കിലും വലിയ ഉപകാരം ആയേക്കും എന്ന് എനിക്കും തോന്നി. അവൻ ആണെങ്കിൽ മീനാക്ഷിയേ കുറിച്ച് ഒരു വീഡിയോ ഇട്ടിരുന്നതുമാണ്. പക്ഷെ അത് ഇപ്പോൾ കാണാനും ഇല്ല. ഹിമ അത് അവനോട് ചോദിക്കുകയും ചെയ്തു. അത് യൂട്യൂബ് തന്നെ റിമൂവ് ചെയ്തത് ആണെന്ന് അവൻ മറുപടിയും പറഞ്ഞു

'നീ ആ വീഡിയോ ഒന്ന് കൂടെ ഇട്.. പോലീസിന്റെ ഭാഗത്ത്‌ നിന്നൊന്നും യാതൊരു നടപടിയും ഉണ്ടാവുന്നില്ല.. ന്യൂസ്‌ ചാനലും ആ ന്യൂസ്‌ മറന്നു. ഇനി സോഷ്യൽ മീഡിയയേ ഒരു രക്ഷ ഉള്ളു..'

ഹിമ അവനോട് പറഞ്ഞു

'ഞാൻ.. ഞാൻ അത് വീണ്ടും അപ്‌ലോഡ്

💬 Comments

View all comments