0%

Chapter Title : ടോക്സിക് 3 [സാത്യകി]

Author : സാത്യകി Read All Parts 4.2K

പ്രശ്നം ഒന്നുമില്ല..'

ഞാൻ പറഞ്ഞു ഒഴിഞ്ഞു..

'എന്റെ ഓട്ടോഗ്രാഫ് ആ കുട്ടിക്ക് കൊടുത്തോ..?

ഹിമ ആ വിഷയം മാറ്റാൻ വേണ്ടി ചോദിച്ചതാണ്

'ഏഹ്...?

ഞാൻ പെട്ടന്ന് അവളെ നോക്കി..

'ഞാൻ എഴുതി തന്ന ഓട്ടോഗ്രാഫ്.. ഇയാളുടെ ഒരു അനിയത്തി കുട്ടി ഇല്ലേ.. എന്താ പേര് പറഞ്ഞത്.. മീനാക്ഷി..? അതേ.. മീനാക്ഷി തന്നെ.. ആ കുട്ടിക്ക് എന്റെ ഓട്ടോഗ്രാഫ് കൊടുത്തിരുന്നോ എന്ന്...?

ഹിമ എന്നോട് ചോദിച്ചു.. ഒരു നിമിഷത്തേക്ക് എനിക്ക് ഉത്തരം ഇല്ലാതായി. പിന്നെ ഞാൻ പറഞ്ഞു

'കൊടുത്തു..'

ഞാൻ പറഞ്ഞു

'ഹാഹാ.. എന്നിട്ട് ആൾ ഹാപ്പി ആണോ..?

ഹിമ സന്തോഷത്തോടെ ചോദിച്ചു

ഞാൻ മറുപടി പറഞ്ഞില്ല. പോക്കറ്റിൽ നിന്നും ഞാൻ എന്റെ ഫോൺ എടുത്തു. അതിൽ മീനാക്ഷി മിസ്സിംഗ്‌ ആയ ന്യൂസ്‌ വീഡിയോ ഉണ്ടായിരുന്നു. ഫോൺ ഹിമയുടെ മുഖത്തിന് നേരെ പിടിച്ചു ഞാൻ വീഡിയോ ഓൺ ആക്കി.. ചാനലിൽ മീനാക്ഷിയെ തട്ടി കൊണ്ട് പോയതിന്റെ വാർത്ത ആണ് പറയുന്നത്

'ഇത്...?

ഹിമയുടെ മുഖത്തെ സന്തോഷം മാഞ്ഞു. സംശയത്തോടെ അവളെന്നോട് ചോദിച്ചു

'മീനാക്ഷി.. ഞങ്ങളുടെ മീനാക്ഷി..'

അത് പറഞ്ഞിട്ട് ഞാൻ ഫോണിലെ വീഡിയോ ഓഫാക്കി പോക്കറ്റിൽ ഇട്ടു

'Im.. I'm sorry.. ഇത് ആ കുട്ടി ആയിരുന്നോ.. ഓഹ് my god.. News ഞാനും കണ്ടിരുന്നു.. എന്നിട്ട് മീനാക്ഷിയെ കുറിച്ച് എന്തെങ്കിലും വിവരം...?

ഹിമ ചോദിച്ചു

'ഒരാഴ്ച ആയി.. ഒരറിവും ഇല്ല..'

ഞാൻ പറഞ്ഞു

അവളുടെ മുഖം വല്ലാതെയായി. ഹിമയുടെ കണ്ണുകൾ നിറഞ്ഞു..

ഞാൻ പിന്നെ അവളോട് സംസാരിച്ചില്ല. എന്റെ കണ്ണുകളും നിറഞ്ഞു തുടങ്ങിയിരുന്നു. ആ കണ്ണീർ അവൾ

💬 Comments

View all comments