0%

Chapter Title : ടോക്സിക് 3 [സാത്യകി]

Author : സാത്യകി Read All Parts 2.1K

ലൊക്കേഷനിൽ ആണെങ്കിൽ കൂടി എന്റെ മനസ്സ് സ്വസ്‌ഥമായിരുന്നില്ല. മീനുവിനെ കുറിച്ച് ആയിരുന്നു എപ്പോളും ചിന്തിച്ചിരുന്നത്. സത്യത്തിൽ കയ്യിൽ ഒരു മാന്ത്രിക മോതിരം ഉള്ള കാര്യം വരെ ഞാനും സുനിയും മറന്നിരുന്നു. ലൈഫിൽ ഒരു ദുരന്തം വന്നു കഴിഞ്ഞാൽ അങ്ങനെ ആണല്ലോ

'ഹായ്..'

മൂടി കെട്ടിയ മുഖവുമായി ലൊക്കേഷന്റെ ഒരു മൂലയ്ക്ക് ഇരിക്കുമ്പോ ആണ് ഹായ് പറഞ്ഞു കൊണ്ട് ഹിമ എന്റെ അടുത്തേക്ക് വന്നത്.. അടുത്ത് എത്തിയപ്പോ ആണ് നായികയെ ഞാൻ ശ്രദ്ധിച്ചത് തന്നെ..

'ഹായ്..'

മുഖം ഒന്ന് പ്ലസന്റ് ആക്കി ഞാനും തിരിച്ചു ഹായ് പറഞ്ഞു

'എന്ത് പറ്റി കുറച്ചു ദിവസം ആയിട്ട് മുഖം വല്ലാതെ ഗ്ലൂമി ആണല്ലോ..?

ഹിമ എന്നോട് ചോദിച്ചു

അത് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.. സിനിമയിലെ പ്രധാന നായിക ലൊക്കേഷനിൽ ഉള്ള ഒരുത്തന്റെ മുഖം ഒക്കെ ശ്രദ്ധിക്കുമെന്ന് ഒരിക്കലും കരുതില്ലല്ലോ..

'ഹേയ്.. ഒന്നുമില്ല..'

ഞാൻ പറഞ്ഞു

'ഇല്ലേ..? ഞാൻ ഇന്നലെ രണ്ട് പ്രാവശ്യം ചിരിച്ചു കാണിച്ചു എന്നിട്ടും തിരിച്ചു ഒന്ന് സ്‌മൈൽ ചെയ്തില്ല.. എന്നെ കണ്ടോ എന്ന് പോലും എനിക്ക് അറിയില്ല.. അതാ ചോദിച്ചെ..'

ഹിമ പറഞ്ഞു

'ആഹ്.. സോറി.. ഞാൻ കണ്ടില്ല.. എപ്പോ ആയിരുന്നു..?

ഞാൻ ചോദിച്ചു

'എനിക്ക് തോന്നി.. എനിക്ക് എപ്പോളും ഹാപ്പി ആയിട്ട് ഇരിക്കാൻ ആണ് ഇഷ്ടം.. അപ്പോൾ അടുത്ത് ആരെങ്കിലും ഹാപ്പി അല്ലാതെ ഉണ്ടെൽ എനിക്കും എന്തോ ഒരു പ്രയാസം ആണ്..'

ഹിമ പറഞ്ഞു

ശരിയാണ്. ചിരിക്കുന്ന മുഖവുമായി അല്ലാതെ ഹിമ നമ്പ്യാരെ കാണാൻ പ്രയാസം ആണ്. അത് ക്യാമറയ്ക്ക് മുന്നിലും അതേ പിന്നിലും അതേ..

'അങ്ങനെ

💬 Comments

View all comments