Chapter Title : ടോക്സിക് 3 [സാത്യകി]
അമർത്താൻ അവൻ തയ്യാറായതുമാണ്. പക്ഷെ അതിനും മുമ്പ് പോക്കറ്റിൽ കിടന്ന സമറിന്റെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി. അവന്റെ ശ്രദ്ധ പെട്ടന്ന് മാറി.. ആ ഒരു നിമിഷം മതിയായിരുന്നു എനിക്ക്. ഞാൻ പൂർണ്ണ ശക്തിയും എടുത്തു മുന്നോട്ടു കുതിച്ചു. ഞാൻ മുന്നോട്ടു ആയുന്നത് കണ്ടു എനിക്ക് നേരെ വെടി ഉതിർക്കാൻ സമർ ശ്രമിച്ചിരിക്കണം.. പക്ഷെ അതിനും മുന്നേ എനിക്ക് അവനരികിൽ എത്താൻ കഴിഞ്ഞു. ലാലേട്ടന്റെ ഡയലോഗ് പോലെ ആ ചിന്ത തലച്ചോറിൽ നിന്ന് അവന്റെ വിരലിലേക്ക് എത്തുന്നതിന്റെ പകുതി സമയം കൊണ്ട് ഞാൻ സമറിന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി..
എന്റെ ചവിട്ട് കൊണ്ട് സമർ ദൂരേക്ക് തെറിച്ചു. പറന്നു എന്നതാണ് സത്യം. തെലുങ്കു പടത്തിൽ നായകൻ ഇടിക്കുമ്പോ വില്ലന്മാർ പറക്കുന്നത് പോലെ സമർ പറന്നു. പറന്നു ചെന്ന് ജനലിൽ ഇടിച്ചു ജനൽ പൊളിച്ചു സമർ താഴേക്ക് പതിച്ചു..
Shit....! അതായിരുന്നില്ല എന്റെ ചവിട്ടിന്റെ ഉദ്ദേശം. അവനെ ചവിട്ടി കയ്യിലെ തോക്ക് തെറിപ്പിക്കുക എന്നെ ഞാൻ മനസിൽ ചിന്തിച്ചുള്ളൂ.. പക്ഷെ എന്റെ കാലുകൾക്ക് extra power ഉള്ളത് ഞാൻ കാര്യമായി പരിഗണിച്ചില്ല.. എന്റെ ചവിട്ട് കൊണ്ട് തോക്ക് കൃത്യമായി താഴെ തെറിച്ചു വീണെങ്കിലും സമർ കുറേ കൂടി പിന്നിലേക്ക് പോയി ജനലിൽ ഇടിച്ചു ആ ചില്ലും തകർത്ത് താഴേക്ക് വീണു..
'മൈര്.. ചത്തു.. ചത്തു...'
സുനി തലയിൽ കൈ വച്ചു കൊണ്ട് പറഞ്ഞു..
ഒരു നിമിഷം ഞങ്ങൾ എല്ലാവരും പരസ്പരം നോക്കി. എന്റെയും അവളുടെയും കണ്ണുകൾ ഇടഞ്ഞു. ആരും തീരെ പ്രതീക്ഷിക്കാത്ത ഒരു കാര്യം ആയിരുന്നു നടന്നത്. ഞാൻ
💬 Comments
View all comments