Chapter Title : ടോക്സിക് 3 [സാത്യകി]
ഓടി ജനലിന്റെ അടുത്ത് ചെന്നു താഴേക്ക് നോക്കി. സമർ താഴെ ഒടിഞ്ഞു നുറുങ്ങി കിടക്കുന്നത് ഞാൻ കണ്ടു..
'ബാലു.. ഇനി എന്താ.. എന്താ ചെയ്യുക..?
സുനി പരിഭ്രാന്തിയോടെ ചോദിച്ചു
'അറിയില്ല.. എന്ത് ചെയ്യണം...?
ആ നിമിഷത്തിൽ ഞാനും അപ്പാടെ ബ്ലാങ്ക് ആയി പോയി.
'എനിക്ക് എങ്ങനെ അറിയാം.. നിനക്ക് അല്ലേ എന്നേക്കാൾ ബുദ്ധി.. നീ എന്തെങ്കിലും വഴി കണ്ടിട്ടുണ്ടാകും എന്ന ധൈര്യമെ ഉള്ളു എനിക്ക്...'
സുനി പറഞ്ഞു
'അവരെവിടെ...?
ഞാൻ പെട്ടന്ന് തിരിഞ്ഞു നോക്കി. ആൾമാറാട്ടക്കാരിയും അവളുടെ കൂടെയുള്ള താടി വച്ചവനും മുറിയിൽ നിന്ന് പോയി കഴിഞ്ഞിരുന്നു. അവരുടെ ഒപ്പം ആ തോക്കും
'അവർ രണ്ടും മുങ്ങി..'
സുനി പറഞ്ഞു
'നമ്മളും മുങ്ങിയെ തീരൂ...'
സുനിയുടെ കൈയിൽ പിടിച്ചു കൊണ്ട് ഞാൻ മോതിരം തിരിച്ചു മോതിരവിരലിൽ ഇട്ടു.. ഞങ്ങൾ അകത്തു വന്നതും പുറത്തേക്ക് പോയതും ഇപ്പോൾ ആരും കണ്ടിട്ടില്ല.. ആ ഒരു ആശ്വാസം മാത്രം ഞങ്ങൾക്ക് ഉണ്ടായിരുന്നു
തിരിച്ചു വന്നു മുറിയിൽ വന്നിട്ടും എനിക്ക് ഉള്ളിലുള്ള ടെൻഷൻ തീരെ മാറിയിരുന്നില്ല. സമർ ആ വീഴ്ച അതിജീവിക്കാൻ സാധ്യത ഇല്ല. അങ്ങനെ ആണെങ്കിൽ ഞാൻ ഇപ്പോൾ ഒരാളെ കൊന്നിരിക്കുന്നു. ഞാൻ ഇപ്പോൾ ഒരു കൊലപാതകി ആണ്.. അത് ചിന്തിക്കുന്തോറും എനിക്ക് ആ കാര്യം ഉൾക്കൊള്ളാൻ പ്രയാസം തോന്നി..
'ദാ ഇത് കുടിക്ക്..'
സുനി എനിക്ക് വേണ്ടി ഒരു കുപ്പി തണുത്ത വെള്ളം കൊണ്ട് വന്നിരുന്നു.. ഞാൻ അടപ്പ് പൊട്ടിച്ചു ആ തണുത്ത വെള്ളം കുടിച്ചിറക്കാൻ തുടങ്ങി.. തണുത്ത വെള്ളം തൊണ്ടയിലൂടെ ഇറങ്ങി പോകുമ്പോൾ ശരീരത്തിന് എങ്കിലും ഒരു ആശ്വാസം
💬 Comments
View all comments