Chapter Title : ടോക്സിക് 3 [സാത്യകി]
തോന്നുന്നുണ്ട്.. അത് കൊണ്ട് ഒറ്റയടിക്ക് ഒരു കുപ്പി മുഴുവൻ ഞാനങ്ങു കുടിച്ചു തീർത്തു
' മൊത്തം കുടിച്ചോ.. എനിക്കൂടെ വാങ്ങിക്കൊണ്ട് വന്നതാണ്..'
സുനി പറഞ്ഞു
'സോറി.. നല്ല ദാഹം തോന്നി ..'
ഞാൻ പറഞ്ഞു
'അത് സാരമില്ല..'
അവൻ പറഞ്ഞു
കുറച്ചു നേരത്തെ മൗനത്തിനു ശേഷം ഞാൻ സംസാരിച്ചു. അവനായി എന്നോട് സംസാരിക്കില്ല എന്നെനിക്ക് തോന്നി.
'ആൾക്ക് ഒന്നും പറ്റാതെ ഇരുന്നാൽ മതിയായിരുന്നു..'
സമർ മരിച്ചിട്ടില്ല എന്നൊരു narrative ൽ വിശ്വസിക്കാൻ ആയിരുന്നു എനിക്ക് അപ്പോൾ തോന്നിയത്
'ഇതിൽ കൂടുതൽ എന്ത് പറ്റാൻ. അവൻ ചത്തു..'
സുനി പക്ഷെ കുറേ കൂടി പ്രാക്ടിക്കൽ ആയി ചിന്തിച്ചു.
'പോടാ.. ഇതിലും ഉയരത്തിൽ നിന്ന് വീണിട്ട് രക്ഷപെട്ടവർ ഉണ്ട്..'
ഞാൻ പറഞ്ഞു
'ഇതിലും താഴ്ചയിൽ നിന്ന് വീണിട്ട് ചത്തവരും ഉണ്ട്..'
സുനി എന്നെ ഖണ്ഠിച്ചു
'നിനക്ക് എന്താ അവൻ ചാവണം എന്നൊരു നിർബന്ധം..?
ഞാൻ അവനോട് ചോദിച്ചു
'പിന്നെ അവനൊക്കെ ജീവിച്ചു ഇരിക്കണോ..? ഇവനെ പോലെ ഉള്ളവരൊക്കെ ചാവണം..'
സുനി പറഞ്ഞു
'എടാ പക്ഷെ ഞാൻ ആണ് അവനെ ചവിട്ടി താഴെ ഇട്ടത്. അത് ഓർക്കുമ്പോ എനിക്ക് എന്തോ പോലെ..'
ഞാൻ എന്റെ മനസ്സിൽ ഉള്ളത് പറഞ്ഞു
'അതിന് എന്താ. മനഃപൂർവം അല്ലേലും നീ ചെയ്തത് നിന്റെ ലൈഫിൽ നീ ചെയ്ത ഏറ്റവും നല്ല കാര്യം. എനിക്ക് അവനെ ചവിട്ടി താഴെ ഇടാൻ പറ്റിയില്ല എന്ന ഒരു വിഷമമേ എനിക്ക് ഉള്ളു..'
സുനി പറഞ്ഞു.. ഒരുപക്ഷെ എന്നെ ആശ്വസിപ്പിക്കാൻ ആവണം അവൻ അങ്ങനെ പറഞ്ഞത്
'പക്ഷെ നമ്മൾ പോയത് അവനെ
💬 Comments
View all comments