Chapter Title : ടോക്സിക് 3 [സാത്യകി]
കൊല്ലാൻ അല്ലല്ലോ. മീനുവിനെ കണ്ടു പിടിക്കാൻ അല്ലേ..? അവൻ ചത്താൽ പിന്നെ എങ്ങനെ നമ്മൾ അവളെ കണ്ടു പിടിക്കും..?
ഞാൻ സുനിയോട് ചോദിച്ചു
'അവൻ ചത്താൽ..... ശരിയാണ്.. നമുക്ക് വേറെ മാർഗം ഒന്നും മുന്നിൽ ഇല്ല.. മറ്റേ അവൾ ഇല്ലേ.. അവൾ ഏതാ..? അവൻ ഏതാ..?
സുനിക്ക് അവളെ മനസിലായില്ല
'എടാ അവളാണ് മറ്റവൾ. കള്ള സീത..'
ഞാൻ പറഞ്ഞു
'ഓഹ് യെസ്.. എനിക്ക് അതാണ് അവളെ കണ്ടു നല്ല പരിചയം തോന്നിയത്..'
സുനി പറഞ്ഞു
' അവൾ സമറിനു പിന്നാലെ കൂടിയിട്ട് കുറച്ചു നാളായി..'
ഞാൻ പറഞ്ഞു
'അത് നിനക്ക് എങ്ങനെ അറിയാം...?
സുനി ചോദിച്ചു
'എടാ അന്ന് അവൾ എന്നോട് ഒരു ഫോട്ടോ കാണിച്ചു ഒരുത്തനെ തിരക്കി ഇല്ലേ..? അത് സമർ ആണ്..'
ഞാൻ പറഞ്ഞു
'നിനക്ക് നല്ല ഓർമ ഉണ്ട്..'
സുനി പറഞ്ഞു
'പക്ഷെ എനിക്കും എവിടെയോ ഒരു മിസ്സിംഗ് ഉണ്ട്.. ഈ സമറിനെ ഞാൻ വേറെ എവിടെയോ വച്ചു അടുത്ത് കണ്ടിട്ടുണ്ട്. അത് എവിടെ വച്ചാണ് എന്ന് എനിക്ക് ഓർമ കിട്ടുന്നില്ല..'
ഞാൻ പറഞ്ഞു
'പെരിയവരുടെ ഒപ്പം കാറിൽ ആയിരിക്കും..'
സുനി പറഞ്ഞു
'അല്ല. അല്ല. മറ്റു എവിടെയോ വച്ചു.. കുറേ കൂടി അടുത്ത്.. ഒരുപാട് ഒന്നും ആയിട്ടുമില്ല..'
ഞാൻ പറഞ്ഞു
'ഒരുപാട് ആയിട്ടില്ല എന്ന് പറയുമ്പോ.. മീനുക്കുട്ടിയേ കാണാതെ ആകുന്നതിനു മുമ്പാണോ ശേഷമാണോ..?
സുനി ചോദിച്ചു
'അതിന് മുമ്പാണോ ശേഷമാണോ എന്നറിയില്ല.. ഇനി.. ഇനി..'
എന്റെ മനസിൽ പൂർണമാകാതെ കിടന്ന ചിത്രം പതിയെ തെളിഞ്ഞു വന്നു
'അന്ന്.. അന്നാണ് ഞാൻ
💬 Comments
View all comments