Chapter Title : ടോക്സിക് 3 [സാത്യകി]
അവനെ കണ്ടത്..'
ഞാൻ ചാടി എഴുന്നേറ്റ്
'എന്ന്..?
സുനി എഴുന്നേറ്റു ചോദിച്ചു
'മീനുവിനെ കാണാതെ ആയ അന്ന്. അന്ന് ഇവിടെ വച്ചു..'
ഞാൻ എഴുന്നേറ്റു കതക് തുറന്നു റൂമിന് പുറത്ത് ഇറങ്ങി..
'ദേ ഇവിടെ വച്ചു... മീനു എന്റെ കയ്യിൽ നിന്ന് ഔട്ടോഗ്രാഫ് വാങ്ങി പുറത്തേക്ക് ഓടിയതാണ്.. അപ്പോൾ ആണ് അവൻ ഈ വഴി പാസ്സ് ചെയ്തു പോയത്..'
ഞാൻ പറഞ്ഞു
'ഓഹ്.. അന്നോ.. അന്ന് ഞാനും ഉണ്ടായിരുന്നു. രണ്ട് പേര് ഇല്ലായിരുന്നോ പക്ഷെ..?
സുനി ചോദിച്ചു
'ഉണ്ടായിരുന്നു.. യെസ്..'
പെട്ടന്നാണ് ഞാൻ അത് ഓർത്തത്
'ഓഹ് ദൈവമേ..!
'എന്താടാ..?
അവൻ ചോദിച്ചു
'അവർ മീനുവിനെ മുമ്പ് കണ്ടിട്ടില്ല എങ്കിൽ അതായിരിക്കും അവർ അവളെ ആദ്യമായ് കാണുന്ന സ്‌ഥലം. ഇവിടെ വച്ചു ആയിരിക്കും അവളെ അവർ കടത്താൻ തീരുമാനിക്കുന്നത്..'
ഞാൻ പറഞ്ഞു
'അതിന് സാധ്യത ഉണ്ട്. അങ്ങനെ അല്ലെങ്കിൽ അവർ അവളെ ഫോളോ ചെയ്തു ഇവിടെ വന്നത് ആകാം..'
സുനി പറഞ്ഞു
'അതെ.. അങ്ങനെ ഫോളോ ചെയ്തു വന്നത് അല്ലെങ്കിൽ.. അല്ലെങ്കിൽ അവർ എന്തിന് ഇവിടെ വരണം..?
ഞാൻ ചോദിച്ചു
'ഇവിടെ അവർ മുറി എടുത്തിരിക്കണം. അല്ലെങ്കിൽ ആരെയെങ്കിലും കാണാൻ വന്നത് ആയിരിക്കണം..'
സുനി പറഞ്ഞു
'എന്റെ ഓർമ ശരിയാണോ എന്ന് എനിക്ക് അറിയില്ല.. പക്ഷെ എനിക്ക് തോന്നുന്നത് അവർ വന്നത് ആ മുറിയുടെ അടുത്ത് നിന്നാണ്..'
ഞാൻ കൈ ചൂണ്ടി പറഞ്ഞു
'ഏത് ദാസേട്ടന്റെ മുറിയോ..?
സുനി ചോദിച്ചു
'അതേ..'
ഞാൻ പറഞ്ഞു
അതിന്റെ പിന്നിൽ ഉള്ളത് അറിയാൻ ആയിരുന്നു ഞങ്ങളുടെ അടുത്ത ശ്രമം. ദാസേട്ടനെ
💬 Comments
View all comments