0%

Chapter Title : ടോക്സിക് 3 [സാത്യകി]

Author : സാത്യകി Read All Parts 30.7K

കൊണ്ട് സത്യം പറയിക്കാൻ എളുപ്പം ആണ്. അതിന് ഒരു കുപ്പി മതി.. അതിലേക്ക് തന്നെ ഞങ്ങൾ പോയി. ഞങ്ങളുടെ സാധാരണ കൂടൽ പോലെ ഞങ്ങൾ കൂടി..

'കുറച്ചായി നമ്മൾ ഒന്ന് കൂടിയിട്ട് അല്ലേ..?

ദാസേട്ടൻ ചോദിച്ചു

'അതേ..'

സുനി പറഞ്ഞു

'സനൂപിന്റെ കാര്യം ഭയങ്കര കഷ്ടം ആണല്ലേ.. ആ മോളെ കുറിച്ച് എന്തെങ്കിലും അറിവ് ഉണ്ടോ..?

ദാസേട്ടൻ ചോദിച്ചു

'ഇല്ല..'

ഞാൻ പറഞ്ഞു

'പോലീസ്കാർ കഴുവേറികൾ.. ഇവനൊക്കെ എന്തിനാ വെറുതെ ശമ്പളം കൊടുക്കുന്നത്..'

പോലീസ്കാരെ തെറി പറഞ്ഞു ദാസേട്ടൻ രണ്ട് ഗ്ലാസ്സ് കൂടി കമിഴ്ത്തി

'ദാസേട്ടന് സമർ എന്ന് പറയുന്ന ആരെയെങ്കിലും അറിയാമോ..?

ആൾ നല്ല ഫോമിൽ ആയി നിൽക്കുമ്പോ ഞാൻ ആ ചോദ്യം അങ്ങ് തൊടുത്തു. ഇനിയും വൈകിയാൽ ആൾ ചിലപ്പോൾ ഔട്ട്‌ ആകും

'സമർ..? ഏത് സമറിനെ ആണ് നിങ്ങൾ അന്വേഷിക്കുന്നത്..?

ദാസേട്ടൻ ചോദിച്ചു

'ഈ പെണ്ണുങ്ങളുടെ ഒക്കെ ഇടപാട് ഉള്ളെ..'

സുനി പറഞ്ഞു

'അറിയാമോ എന്ന് ചോദിച്ചാൽ അങ്ങനെ പരിചയം ഇല്ല. അവനൊക്കെ വലിയ വലിയ ടീമുകളെ ഇറക്കി കളിക്കുന്നവൻ ആണ്.. എന്തേ അവനെ പറ്റി ചോദിച്ചത്..?

ദാസേട്ടൻ ചോദിച്ചു

'വെറുതെ.. ആൾക്ക് എന്തോ ആക്‌സിഡന്റ് ആയി എന്ന് കേട്ടു.. കുറച്ചു സീരിയസ് ആണ്..'

ഞാൻ പറഞ്ഞു

'ആണോ..? അവനെ ഒരാഴ്ച മറ്റോ മുമ്പ് ഞാൻ കണ്ടതാണ്. ഇവിടെ വച്ചു..'

ദാസേട്ടൻ പറഞ്ഞു. എന്റെ ഊഹം അപ്പോൾ ശരിയായിരുന്നു

'ഇവിടെ വെച്ചോ..?

സുനി ചോദിച്ചു

'അതേ. അവൻ സത്യത്തിൽ എന്നെ കാണാനാണ് വന്നത്. എന്തോ തരികിട കേസ് ആണെന്ന് എനിക്ക് തോന്നി. പക്ഷെ

💬 Comments

View all comments